സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം, ഷില്ലോങ് ലജോങ്ങിനെ തകർത്തെറിഞ്ഞ് ആശാനും പിള്ളേരും; ഇരട്ട ഗോൾ നേട്ടവുമായി പെപ്ര

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ തുടക്കം. ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് കേരളം ലീഗിലെ ആദ്യ മത്സരം തന്നെ കളറാക്കിയത്. ബ്ലാസ്റ്റേഴ്സിനായി പെപ്ര രണ്ട് ഗോളുകൾ നേടിയപ്പോൾ യുവതാരം മുഹമ്മദ് അയ്മൻ ഒരു ഗോൾ നേടി.

തുടക്കം മുതൽ കേരളത്തിന്റെ ആധിപത്യം ആയിരുന്നു മത്സരത്തിൽ കണ്ടത്. സീസണിൽ ഇതുവരെ കാണിച്ച മികച്ച പ്രകടനം കാണിച്ച ബ്ലാസ്റ്റേഴ്‌സ് അതവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ആദ്യം മുതൽ ഇരമ്പിയാർത്ത ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഏതുസമയവും വേണമെങ്കിലും ഗോളടിക്കുമെന്ന തോന്നൽ ഉണർത്തി. അത് ഉറപ്പിക്കുന്ന വിധമായിരുന്ന പെപ്ര നേടിയ ആദ്യ ഗോൾ. ദിമിത്രിയോസിന്റെ പാസ് സ്വീകരിച്ച് ബോക്സിനുള്ളിൽ മനോഹരമായ ഫിനിഷിലൂടെ ഗോൾ ആക്കി. തുടർന്നും ആക്രമിച്ച ബ്ലാസ്റ്റേഴ്സിനായി പെപ്ര തന്നെ ഒരു ഗോൾ കൂടി നേടി. ഇത്തവണ പ്രഭീർ ദാസിന്റെ ക്രോസിന് തലവെച്ചുകൊടുക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നോള്ളൂ.

രണ്ട് ഗോൾ വഴങ്ങിയ ശേഷം പതുകെ കളിയിലേക്ക് തിരിച്ചുവന്ന ഷില്ലോങിന് 30 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി. ശേഷം അധികം പരിക്കുകൾ ഇല്ലാതെ ബ്ലാസ്റ്റേഴ്‌സ് ഒന്നാം പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അയ്മന്റെ തകർപ്പൻ ഹെഡർ വലയിൽ കയറിയതോടെ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം കൂട്ടി. പരിചയസമ്പത്തുള്ള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ പേടിപ്പിക്കാൻ പിന്നെ ഷില്ലോങിന് സാധിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ജയം ഉറപ്പിച്ചു.

പെനാൽറ്റി വഴങ്ങിയത് ഒഴിച്ചാൽ പ്രതിരോധം അത്ര മികച്ച പ്രകടനമാണ് നടത്തിയത്.

Latest Stories

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍