ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചൂടറിഞ്ഞ് അഭിഷേക് ബച്ചന്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകശക്തി പല പ്രമുഖരും ഇതിനോടകം അറിഞ്ഞതാണ്. എന്തിന്, ജിങ്കാനെ തപ്പിയെത്തിയ ഇംഗ്ലീഷ് ലീഗ് ക്ലബ്ബിനെ കണ്ടം വഴി ഓടിച്ചതും ബ്ലാസ്റ്റേഴ്‌സ് ആരാധകരല്ലാതെ മറ്റാരും അല്ല. മൈതാന വൈരികളായ ബെംഗളൂരു എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്‌ക്കാരം ബ്ലാസ്റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പടയ്ക്കാണ് ലഭിച്ചത്.

കേരളത്തിന് പുറത്തുള്ളവര്‍ക്കും ബ്ലാസ്റ്റേഴ്‌സ് ഒരു വികാരമായി മാറിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. അതേസമയം, കേരള ബ്ലാസ്‌റ്റേഴ്‌സിനിട്ട് ട്രോളാന്‍ എത്തിയവര്‍ക്കെല്ലാം ഉഗ്രന്‍ മറുപടിയാണ് ആരാധകര്‍ നല്‍കാറുള്ളത്. എന്നാല്‍, ഇത്തവണ ട്രോളാന്‍ വരുന്നതിന് മുമ്പ് തന്നെ പണികിട്ടിയിരിക്കുന്നത് ചെന്നൈയിന്‍ എഫ്‌സി ഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനാണ്. പൊങ്കല്‍ പ്രമാണിച്ച് ഒരു കൊളേജില്‍ ചെന്നൈയിന്‍ എഫ്‌സി ടീമിനൊപ്പമെത്തിയ അഭിഷേക് ബച്ചന്‍ സംസാരിക്കാന്‍ തുടങ്ങിയത് മുതല്‍ വേദിയിലുള്ളവര്‍ ബ്ലാസ്‌റ്റേഴ്‌സ് ബ്ലാസ്‌റ്റേഴ്‌സ് എന്ന ആരവം മുഴക്കാന്‍ തുടങ്ങി.

https://www.youtube.com/watch?time_continue=44&v=jKP1J9JszDY

ആദ്യം ഒന്ന് അമ്പരന്ന അഭിഷേക് ചിരിച്ചു കൊണ്ട് നിങ്ങള്‍ പറയുന്നത് എന്താണെന്ന് മനസിലായെന്ന് വ്യക്തമാക്കി. ബച്ചന്‍ ചമ്മുന്ന വീഡിയോ ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.