ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ. ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരമാണ് അഡ്രിയാന്‍ ലൂണ. 2027 വരെയാണ് ക്ലബ്ബുമായുള്ള കരാര്‍ താരം നീട്ടിയത്.

കഴിഞ്ഞ മൂന്നു സീസണുകളില്‍ ക്ലബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയാന്‍ ലൂണ മൈതാനത്തിനകത്തും പുറത്തും ക്ലബിന് വേണ്ടി അസാധാരണമായ പ്രകടനവും നേതൃത്വപാടവവും അര്‍പ്പണബോധവും പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ആരാധകരുടെ പ്രശംസ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രധാന കളിക്കാരനെന്ന പദവി നേടി കൊടുക്കുകയും ചെയ്തു.

ലൂണയുടെ കരാര്‍ നീട്ടിയതിലൂടെ ശക്തവും സുസ്ഥിരവുമായ അടിത്തറ കെട്ടിപ്പടുക്കാനുള്ള ക്ലബ്ബിന്റെ ലക്ഷ്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ലീഗില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുമെന്ന് ക്ലബ്ബിന് ആത്മവിശ്വാസമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അഡ്രിയാന്‍ ലൂണയ്ക്കൊപ്പം അവിസ്മരണീയമായ നിരവധി നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു, അദ്ദേഹത്തിന്റെ സാന്നിധ്യം ക്ലബ്ബിന്റെ വിജയത്തിന് സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം