ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് തുടക്കമാകുന്നു, ടൂര്‍ണമെന്റ് വിശേഷങ്ങള്‍ അടുത്തറിയാം

ഹരികൃഷ്ണന്‍ ബി

ആഫ്രിക്കന്‍ വന്‍കരയിലെ രാജ്യങ്ങള്‍ ഏറ്റുമുട്ടുന്ന ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് ഇന്ന് തുടക്കമാകും. 1957ല്‍ തുടക്കമിട്ട ടൂര്‍ണമെന്റ് നിലവില്‍  രണ്ടു വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. നിലവിലെ ജേതാക്കള്‍ റിയാദ് മഹ്റെസ് മുന്നില്‍ നിന്ന് നയിക്കുന്ന ഫെന്നേക്ക് ഫോക്‌സസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അള്‍ജീരിയ ആണ്.

ക്യാമറൂണിന്റെ ഇതിഹാസതാരം സാമൂവല്‍ ഏറ്റോ ആണ് കോമ്പറ്റിഷന്റെ ചരിത്രത്തിലെ മികച്ച ഗോള്‍ വേട്ടക്കാരന്‍. ഈ വര്‍ഷം കോമ്പറ്റിഷന്റെ മുപ്പത്തിമൂന്നാം പതിപ്പാണ് ഇന്ന് ആരംഭിക്കുന്നത്. കാമറൂണ് മണ്ണില്‍ പന്തുരുളുന്ന പതിപ്പിന്റെ ഫൈനല്‍ ഫെബ്രുവരി ആറാം തിയതിയാണ്.

ഇത്തവണ 24 രാജ്യങ്ങളാണ് യോഗ്യത നേടിയത്.നാല് ടീമുകള്‍ വീതം ആറു ഗ്രൂപ്പുകളിലേക് അവരെ തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ നോക്ക് ഔട്ട് റൗണ്ടിലേക് കടക്കും.മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയുന്ന മികച്ച നാല് രാജ്യങ്ങള്‍ കൂടി റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങളില്‍ 54 കളിക്കാര്‍ ഫ്രാന്‍സിന്റെ ഒന്നാം ഡിവിഷനില്‍ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടുന്നവരാണ്.40 പേര് നൈജീരിയ ഫസ്റ്റ് ഡിവിഷനും,31 പേര് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ താരങ്ങളും.

Mr. Narcisse Mouelle Kombi, Minister of Sports and Physical Education of Cameroon presents the Africa Cup of Nations trophy.

ട്രാന്‍സ്ഫര്‍മാര്‍കെറ്റ് പ്രകാരം ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ മൂന്നു താരങ്ങള്‍ ഇവരാണ് – ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുഹമ്മദ് സാല (ഈജിപ്റ്റ്), സാദിയൊ മാനെ (സെനഗല്‍), പാരിസ് സാന്‍ ജര്‍മന്റെ അഷ്‌റഫ് ഹക്കീമി (മൊറൊക്കോ).

സ്‌ക്വാഡ് മൂല്യം നോക്കുമ്പോള്‍
1) സെനഗല്‍ – £308 m
2) ഐവറി കോസ്റ്റ് – £275m
3) നൈഗീരിയ – £221m

എഡ്വാര്‍ഡ് മെന്‍ഡി, സാല, മാനെ, റിയാദ് മഹ്റെസ്,ഹകീമി, കൂലിബാലി,ഡിയല്ലോ, കോര്‍നെ, സാഹ, ടാപ്‌സോബ, കേസ്സിയെ, എന്‍ഡിടി, ട്രെയൊരെ, എന്‍ നെയ്സ്രി, തോമസ് പാര്‍ടി, കീറ്റ, ഹാള്ളര്‍,ബിസൂമ, ബെന്റഹ്‌മ, ഹൈദാര എന്നീ താരങ്ങളും അതാത് നാഷണല്‍ ടീമുകള്‍ക് വേണ്ടി കളത്തിലിറങ്ങും.

കടപ്പാട്: സ്‌പോര്‍ട്‌സ് പാരഡിസോ ക്ലബ്

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം