പെനാൽറ്റി നഷ്ടമാക്കിയ റൊണാൾഡോയ്ക്ക് അൽ നസ്ർ താരത്തിന്‍റെ സന്ദേശം, വൈറലായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

സ്ലോവേനിയയ്ക്കെതിരെയുള്ള പോർച്ചുഗലിന്റെ റൗണ്ട് ഓഫ് 16 മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ അനുവദിച്ച പെനാൽറ്റി മിസ് ആക്കിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആശ്വാസ മെസ്സേജ് അയച്ചു അൽ നസ്ർ സഹതാരം സാദിയോ മാനെ. ഇരു ടീമുകളും റെഗുലർ ടൈമിൽ ഗോളുകൾ ഒന്നും നേടാത്ത പശ്ചാത്തലത്തിലാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. തുടർന്ന് വന്ന എക്സ്ട്രാ ടൈമിൽ ലിവർപൂൾ താരമായ ഡിയാഗോ ജോട്ടയുടെ ഒരു നീക്കത്തെ ഫൗൾ ചെയ്തതിനെ തുടർന്ന് പോർച്ചുഗലിന് ഒരു പെനാൽറ്റി ലഭിച്ചെങ്കിലും ക്യാപ്റ്റൻ കൂടിയായ ക്രിസ്റ്റ്യാനോക്ക് അത് ഗോൾ ആക്കാൻ സാധിച്ചിരുന്നില്ല.

ദശലക്ഷ കണക്കിന് വരുന്ന പോർച്ചുഗൽ ആരാധകർ റൊണാൾഡോ പന്ത് എടുത്തപ്പോൾ തന്നെ അത് ഗോൾ ആയി മാറി എന്ന ആശ്വാസത്തിലായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ സ്ലോവേനിയൻ ഗോൾ കൃത്യമായി ആ ഷോട്ട് മനസിലാക്കുകയും തടുക്കുകയും ഗോൾ നേടാനുള്ള അവസരം നിഷേധിക്കുകയും ചെയ്തു. അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ഒബ്ലാക്കാണ് സ്ലോവേനിയയുടെ ഗോൾ കീപ്പർ. പെനാൽറ്റി മിസ് ആയതിനെ തുടർന്ന് കണ്ണീരണിയുന്ന ക്രിസ്റ്റ്യാനോയെയാണ് പിന്നീട്‌ ക്യാമറകൾ കാണിച്ചത്.

ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ സഹതാരം സാദിയോ മാനെ ക്രിസ്റ്റ്യാനോയെ പിന്തുണച്ചു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സന്ദേശം പോസ്റ്റ് ചെയ്തു. സന്ദേശത്തിന്റെ കൂടെ ക്രിസ്റ്റ്യാനോ കരയുന്ന ടീവിയിൽ നിന്നും ദൃശ്യവും താരം ഉൾപ്പെടുത്തിയിരുന്നു. ‘ നിങ്ങൾ മികച്ച ചാമ്പ്യനായി തുടരുന്നു.’ എന്നാണ് സാദിയോ മാനെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത സന്ദേശം. നിലവിൽ സൗദി പ്രോ ലീഗിൽ അൽ നസ്റിന് വേണ്ടി കളിക്കുന്ന രണ്ട് പേരും നല്ല ബന്ധമാണ് തുടരുന്നത്.

എക്സ്ട്രാ ടൈമിലും ഗോൾ ഒന്നും നേടാനാവാത്ത മത്സരം പെനാൽറ്റിയിലേക്ക് നീളുകയും പോർച്ചുഗൽ ഗോൾ കീപ്പർ ഡിയാഗോ കോസ്റ്റ തുടർച്ചയായി മൂന്ന് സേവുകൾ നടത്തിയതിനെ തുടർന്ന് പോർച്ചുഗൽ വിജയിക്കുകയും അടുത്ത റൗണ്ടിലേക്ക് കടക്കുകയും ചെയ്തു. അടുത്ത റൗണ്ടിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെൽജിയത്തെ തോൽപ്പിച്ചു വരുന്ന ഫ്രാൻസിനെയാണ് പോർച്ചുഗലിന് നേരിടാനുള്ളത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം