കേരള ബ്ലാസ്റ്റേഴ്സ് ആരാധക വൃന്ദത്തേയും മറികടന്ന് അല്‍ നസര്‍; ക്രിസ്റ്റ്യാനോയുടെ വരവില്‍ കത്തി സോഷ്യല്‍ മീഡിയ

ഏഷ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സൗദി ക്ലബ്ബ് അല്‍ നസര്‍. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോഡോ ക്ലബ്ബുമായി കരാറിലായതോടെയാണ് ഇത്.

39 ലക്ഷം ഫോളോവേഴ്‌സാണ് അല്‍ നസിറിന് ഇതുവരെ ആയിട്ടുള്ളത്. താരം ക്ലബില്‍ ചേര്‍ന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവിടുമ്പോള്‍ അല്‍ നസറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ 8.60 ലക്ഷം ഫോളോവര്‍മാരായിരുന്നു ഉണ്ടായിരുന്നത്. പ്രഖ്യാപനത്തിനുശേഷം ഇത് കുതിച്ചുയരുകയായിരുന്നു.

ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമെല്ലാം സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഫോളോവര്‍മാരുടെ എണ്ണം 1.74 ലക്ഷത്തില്‍നിന്ന് ഒറ്റയടിക്ക് 6.91 ലക്ഷം ആയാണ് ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ട്വിറ്ററില്‍ ഇന്നലെ പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 90,000 ഫോളോവര്‍മാരാണ് ഉണ്ടായിരുന്നത്. 4.59 ലക്ഷമാണ് ഇപ്പോഴുള്ളത്.

ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കാണ് ക്രിസ്റ്റ്യാനോ അല്‍ നസറുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ഇതോടെ സോഷ്യല്‍ മീഡിയയിലുടനീളം  അല്‍ നസര്‍ ആണ് ട്രെന്‍ഡിംഗില്‍.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ