11 പേരും മെസി അല്ല, ഒരു മെസി അല്ലെ ഉള്ളു; അവനെ പൂട്ടും ഞങ്ങൾ; ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയ

16-ാം റൗണ്ടിൽ അർജന്റീനയെ നേരിടാൻ തയ്യാറെടുക്കുമ്പോൾ ലയണൽ മെസ്സിയോടുള്ള ആരാധന മറച്ചുവെക്കാൻ ഓസ്‌ട്രേലിയയുടെ കളിക്കാർക്ക് കഴിയില്ല, എന്നാൽ അർജന്റീനയെ അമ്പരപ്പിക്കാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് അവർ വിശ്വസിക്കുന്നു.

ബുധനാഴ്ച വൈകുന്നേരം ഓസ്‌ട്രേലിയ ഡെൻമാർക്കിനെ 1-0 ന് തോൽപ്പിച്ച് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടങ്ങളിലേക്ക് മാർച്ച് ചെയ്തു. 2006 ന് ശേഷം ആദ്യമായി അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യാനുള്ളഭാഗ്യവും ഓസ്‌ട്രേലിയക്ക് കിട്ടി.

മെസിയെ സംബന്ധിച്ച് എന്തുകൊണ്ടും മികച്ച ലോകകപ്പ് തന്നെയുമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ലോകകപ്പ് മത്സരത്തിൽ 5-ലധികം ഡ്രിബിളുകൾ പൂർത്തിയാക്കുക. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക മഈ റെക്കോര്ഡുകൽ ഒകെ മെസി സ്വന്തമാക്കി,

“ഞാൻ എപ്പോഴും മെസ്സിയെ ആരാധിക്കുന്നു , ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ചവൻ അവനാണെന്ന് ഞാൻ കരുതുന്നു,” ഡിഫൻഡർ മിലോസ് ഡിജെനെക് പറഞ്ഞു. “[എന്നാൽ] അവനെതിരെ കളിക്കുന്നത് ഒരു ബഹുമതിയല്ല, കാരണം അവൻ നമ്മളെല്ലാവരും പോലെ ഒരു മനുഷ്യനാണ്.

“ഒരു ലോകകപ്പിന്റെ 16-ാം റൗണ്ടിൽ ഇടം നേടാനായത് അഭിമാനകരമാണ്. അത് തന്നെയാണ് ബഹുമതി. ഞങ്ങൾ അർജന്റീന കളിച്ചാലും പോളണ്ടിനെതിരെ കളിച്ചാലും 16-ാം റൗണ്ടിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയാണ്. ”

“കളിക്കളത്തിൽ 11 മെസിമാർ ഇല്ല, ഒരെണ്ണം മാത്രമേ ഉള്ളു. അവരെ ഞങ്ങൾ വീഴ്ത്തും .”

അർജന്റീനയും ഓസ്‌ട്രേലിയയും ആദ്യകളിയിലെ തോൽവികളിൽ നിന്ന് കരകയറി 16-ാം റൗണ്ടിലേക്ക് മുന്നേറിയ ടീമുകളാണ്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍