"അവന് ഇപ്പോൾ വേണ്ടത് ക്ഷമയാണ്, ഈ സമയവും കടന്നു പോകും"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

റയൽ മാഡ്രിഡ് വളരെ പ്രതീക്ഷയോടെ കണ്ട ട്രാൻസ്ഫറായിരുന്നു ഫ്രഞ്ച് താരമായ കിലിയൻ എംബാപ്പയുടേത്. എന്നാൽ മികച്ച ഫോമിൽ ഒരു മത്സരം പോലും താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ല. റയൽ മാഡ്രിഡിന് വേണ്ടി പല നിർണായകമായ മത്സരങ്ങളും താരം നിറം മങ്ങുകയാണ്. കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ നടന്ന മത്സരത്തിൽ നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു. ഇതോടെ വിമർശകർക്കുള്ള ഇരയായി മാറാൻ താരത്തിന് സാധിച്ചു.

പെനാൽറ്റി പാഴാക്കുക മാത്രമല്ല, അലസമായി ചില പാസുകൾ അദ്ദേഹം നഷ്ടമാകുകയും ചെയ്തു. ഇതോടെ ടീമിലും അദ്ദേഹത്തിന് നേരെ വിമർശനങ്ങൾ ഉയർന്നു വരികയാണ്. എന്നാൽ പരിശീലകനായ കാർലോ അഞ്ചലോട്ടി എംബാപ്പയ്ക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.

കാർലോ അഞ്ചലോട്ടി പറയുന്നത് ഇങ്ങനെ:

” സ്ട്രൈക്കർമാർക്ക് ഗോളടിക്കാൻ ബുദ്ധിമുട്ടുള്ള സമയങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഇതൊക്കെ ഒരുപാട് തവണ നമ്മൾ കണ്ടതാണ്. ഇതിനുള്ള മരുന്ന് ക്ഷമ കാണിക്കുക എന്നതാണ്. ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയമാണ്. പെനാൽറ്റി നഷ്ടപ്പെടുത്തിയത് ഇതിന്റെ ആഴം വർദ്ധിപ്പിക്കുന്നതാണ്. പക്ഷേ എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നുണ്ട്”

കാർലോ അഞ്ചലോട്ടി തുടർന്നു:

“നിലവിൽ കോൺഫിഡൻസിന്റെ അഭാവമാണ് അദ്ദേഹത്തിന് ഉള്ളത്. നിങ്ങൾ കരുതിയ പോലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ലെങ്കിൽ സിമ്പിൾ ആയി കളിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് മാത്രം അദ്ദേഹത്തെ വിലയിരുത്താൻ പാടില്ല. പെനാൽറ്റി എല്ലാവരും പാഴാക്കുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ നമ്മൾ ക്ഷമ കാണിക്കേണ്ടതുണ്ട്. അസാധാരണമായ താരമാണ് എംബപ്പേ ” കാർലോ അഞ്ചലോട്ടി പറഞ്ഞു.