എല്ലാം വിനിഷ്യസിന്റെ നെഞ്ചത്തോട്ടാണല്ലോ; ആരാധകരുടെ കൈയിൽ നിന്നും വീണ്ടും പണി; സംഭവം ഇങ്ങനെ

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ആളി കത്തി.

വിനിഷ്യസിനും, റയൽ മാഡ്രിഡ് താരങ്ങൾക്കും ഈ കാര്യം വലിയ നിരാശയാകുന്നതായിരുന്നു. എന്നാൽ ഫുട്ബോൾ ലോകത്തെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ബാഴ്സയും എസ്പനോളും തമ്മിലുള്ള മത്സരത്തിനിടെ ബാഴ്സ ആരാധകർ വിനീഷ്യസിനെ പരിഹസിച്ചിട്ടുണ്ട്. ബാലൺ ഡി ഓർ ലഭിക്കാത്തതിനെ തന്നെയാണ് അവർ പരിഹസിച്ചിട്ടുള്ളത്. ബീച്ച് ബോൾ..വിനീഷ്യസ്..ബീച്ച് ബോൾ.. എന്നാണ് ബാഴ്സ ആരാധകർ ചാന്റ് മുഴക്കിയിട്ടുള്ളത്. ബാലൺ ഡി ഓർ കിട്ടിയില്ലെങ്കിലും ബീച്ചിൽ കളിക്കുന്ന പന്ത് പുരസ്കാരമായി കിട്ടും എന്ന് കളിയാകുകയാണ് അവർ. ഈ പ്രവർത്തി ശരിയായ ഒന്നല്ല എന്നാണ് പല മുൻ താരങ്ങളും അഭിപ്രായപ്പെടുന്നത്.

ബാഴ്‌സയുടെ ആരാധകരുടെ കൂടെ അത്ലറ്റികോയുടെ ആരാധകരും അദ്ദേഹത്തെ കളിയാക്കാൻ ഒത്ത് കൂടി. വലൻസിയ ആരാധകരും വിനിക്ക് നേരെ ചാന്റ് ചെയ്യാൻ പദ്ധതികൾ ഇട്ടിരുന്നു പക്ഷെ മത്സരം പ്രകൃതി ദുരന്തം കാരണം നീട്ടി വെക്കുകയായിരുന്നു.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ