ഇപ്പോ ടെക്‌നിക്ക് പിടികിട്ടി, രഹസ്യം വെളിപ്പെടുത്തി എമി മാർട്ടിനെസ്സ്

ലോകത്തിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആണ് അർജന്റീനൻ താരമായ എമി മാർട്ടിനെസ്സ്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൊണ്ട് കൂടിയാണ് അർജന്റീന ഇത്രയും ട്രോഫികൾ നേടാനായത്. ഈ വർഷം നടന്ന കോപ്പ അമേരിക്കയിൽ അദ്ദേഹമായിരുന്നു അർജന്റീനയുടെ തുറുപ്പ് ചീട്ട്. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് എമി കൂടുതൽ മികച്ച പ്രകടനങ്ങൾ നടത്താറുള്ളത്. എമിക്കെതിരെ പല താരങ്ങളും പെനാൽറ്റിയിൽ ഗോൾ കയറ്റാൻ പ്രയാസപ്പെട്ടിട്ടുണ്ട്. അതിലെ തന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് എമിലാനോ മാർട്ടിനെസ്സ്.

എമി മാർട്ടിനെസ്സ് പറയുന്നത് ഇങ്ങനെ:

“ടെഡി ബിയറിന്റെ ചിത്രം ഞാൻ എപ്പോഴും എന്റെ ഷിൻ പാഡിൽ കൊണ്ടുനടക്കും. ഞാൻ പോകുന്നിടത്തെല്ലാം അതുകൊണ്ട് പോകും. അതിൽ എനിക്ക് വലിയ വിശ്വാസമാണ്.എന്റെ റൂട്ടീൻ ഞാൻ തെറ്റിക്കാറില്ല. കൂടാതെ യോഗയും പിലാറ്റസും ഞാൻ ചെയ്യാറുണ്ട്. ഓരോ മത്സരത്തിനു മുൻപും ഞാൻ പ്രാർത്ഥിക്കും. കൂടാതെ എന്റെ സൈക്കോളജിസ്റ്റിനെ ഞാൻ കാണുകയും ചെയ്യും. ചെറിയ പ്രായം തൊട്ടേ ഞാൻ ഒരു മികച്ച പെനാൽറ്റി സേവറാണ്.എന്റെ കരിയറിൽ ഞാൻ ആകെ ഒരുതവണ മാത്രമാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിട്ടുള്ളത്. പെനാൽറ്റി തടഞ്ഞിടുന്നതിൽ ഞാൻ എപ്പോഴും മികവ് കാണിക്കുമായിരുന്നു. രണ്ടോ മൂന്നോ പെനാൽറ്റികൾ തടഞ്ഞിടാൻ കഴിയുമെന്നുള്ള അടിയുറച്ച വിശ്വാസത്തോടുകൂടിയാണ് ഞാൻ എപ്പോഴും ഇറങ്ങാറുള്ളത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സമ്മർദ്ദം വളരെ ഡിഫറെന്റ് ആയിരിക്കും. ചില സമയങ്ങളിൽ നമുക്ക് ഭാഗ്യം ആവശ്യമാണ്. ഞാൻ എപ്പോഴും സ്ട്രൈക്കർമാരെ റീഡ് ചെയ്യും. അങ്ങനെ കാര്യങ്ങൾ എനിക്ക് അനുകൂലമാകും” എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

ക്ലബ് ലെവലിൽ താരം അസ്റ്റൻ വിലയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഈ വർഷം എമി ക്ലബ് വിട്ടേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അസ്റ്റൻ വില്ലയിൽ 2029 വരെ താരം കരാർ പുതുക്കി. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ ടീമിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനം അദ്ദേഹം നടത്തും എന്നതിൽ ആരാധകർക്ക് സംശയം ഒന്നും തന്നെ ഇല്ല.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും