ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആണ് എമി മാർട്ടിനെസ്. അർജന്റീനൻ ടീമിന് വേണ്ടി പ്രധാനമായ എല്ലാ ട്രോഫികളും ഉയർത്താൻ താരത്തിന് സാധിച്ചു. ഖത്തർ ലോകകപ്പ്, 2 കോപ്പ അമേരിക്കൻ ട്രോഫികൾ, ഒരു ഫൈനലൈസിമ ട്രോഫി എന്നിവയെല്ലാം താരത്തിന്റെ മികച്ച പ്രകടനം കൊണ്ടും കൂടിയാണ് അർജന്റീനയ്ക്ക് ലഭിച്ചത്. ഈ മത്സരങ്ങളിലെ എല്ലാം തന്നെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ് പുരസ്കാരവും നേടാൻ അദ്ദേഹത്തിനായി.
ക്ലബ് ലെവലിൽ അദ്ദേഹം ആസ്റ്റൻ വില്ലയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് താരം ടീമിനായി നടത്തിയത്. ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗിലും അസ്റ്റൻ വില്ല പങ്കെടുക്കുന്നുണ്ട്. അവിടെയും തന്റെ മികവ് തെളിയിക്കാനാണ് താരത്തിന്റെ ലക്ഷ്യം. ക്ലബിൽ നിന്നും അദ്ദേഹത്തിന്റെ കാലാവധി തീരുന്നതിനു മുന്നേ വേറെ ഒരുപാട് ടീമുകൾ എമിലാനോയെ സ്വന്തമാക്കാൻ തയ്യാറായിട്ടുണ്ടായിരുന്നു. എന്നാൽ ഉടനെ ക്ലബ് വിടാൻ ഉള്ള സാധ്യത ഇല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
Read more
2029 വരെ തന്റെ കരാർ താരം പുതുക്കി. അത് കൊണ്ട് തന്നെ ഉടനെ എമി ക്ലബ് വിട്ടു പോകാൻ ഉദ്ദേശിക്കുന്നില്ല. 2020 ഇത് ആണ് എമി അസ്റ്റൻ വില്ലയിൽ എത്തിയത്. 2022 ഇൽ അദ്ദേഹം വീണ്ടും തന്റെ കരാർ പുതുക്കിയിരുന്നു. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ വില്ലക്ക് സാധിച്ചിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ എമിയുടെ പഴയ ക്ലബ്ബായ ആഴ്സണലാണ് അവരുടെ എതിരാളികൾ.