ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ “മണ്ടൻ” ആഘോഷങ്ങൾ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിന് കളങ്കം വരുത്തിയതായി ക്രിസ്റ്റൽ പാലസ് മാനേജർ പാട്രിക് വിയേര പറയുന്നു. ഫ്രാൻസിനെതിരായ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു മാർട്ടിനെസ്.
എക്‌സ്‌ട്രാ ടൈമിൽ റാൻഡൽ കോലോ മുവാനിയുടെ ഗോൾ എന്നുറച്ച അവസരം നിരസിച്ച അദ്ദേഹമാണ് അർജന്റീനയുടെ ജീവൻ പെനാൽറ്റി വരെ നീട്ടിയത്. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് തടഞ്ഞത് മുതൽ മികച്ച പ്രകടനം നടത്തി അവസാനം അർജന്റീനയെ വിജയവര കടത്തി. ടൂർണമെന്റിലെ മികച്ച ഗോൾകീപർക്കുള്ള പുരസ്കാരവും ജയിച്ചു. എന്നാൽ പുരസ്ക്കാരം ജയിച്ച അദ്ദേഹം കാണിച്ച അമിതമായ ആത്മവിശ്വാസമാണ് പാര ആയത്.
തുടർന്ന്, ബ്യൂണസ് ഐറിസിൽ നടന്ന അർജന്റീനയുടെ വിജയ പരേഡിനിടെ, ഫ്രാൻസിന്റെ സ്റ്റാർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ ഫോട്ടോയിൽ മുഖം മറച്ച ഒരു കുഞ്ഞ് പാവയെ പിടിച്ച് നിൽക്കുന്നത് അദ്ദേഹം കാണപ്പെട്ടു, ഫൈനലിൽ ഹാട്രിക്ക് നേടിയ ആളാണ് എംബാപ്പെ എന്നത് ഓർക്കണം. . 1998-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവായ വിയേരയ്ക്ക് മാർട്ടിനെസിന്റെ കോമാളിത്തരങ്ങളിൽ ഒട്ടും മതിപ്പില്ലായിരുന്നു.
“അർജന്റീന ഗോൾകീപ്പറുടെ അമിതജമായ ആത്മവിശ്വാസവും ആംഗ്യങ്ങളും ജയത്തിന്റെ നിറം കെടുത്താൻ കാരണമായി എന്ന് തോന്നു” വിയേര പറഞ്ഞു
“മാർട്ടിനസിന്റെ ആഘോഷം യഥാർത്ഥത്തിൽ പരിധി വിട്ട് പോയിരുന്നു അപ്പോൾ. അയാൾ അത്രയും ആഘോഷിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.,” അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
മാർട്ടിനെസ് അടുത്തയാഴ്ച ബർമിംഗ്ഹാമിലേക്ക് മടങ്ങും, വില്ല മാനേജർ ഉനൈ എമെറി അയാൾ ലോകകപ്പിൽ കാണിച്ച പ്രവർത്തികളുമായി ബന്ധപ്പെട്ട് സംസാരിക്കും.