എമി മാർട്ടിനസ് "മണ്ടൻ" കാണിച്ചതൊക്കെ കോപ്രായം മാത്രം; ഗോൾകീപ്പർക്ക് എതിരെ ആഞ്ഞടിച്ച് പാട്രിക് വിയേര

ആസ്റ്റൺ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ “മണ്ടൻ” ആഘോഷങ്ങൾ അർജന്റീനയുടെ ലോകകപ്പ് ഫൈനൽ വിജയത്തിന് കളങ്കം വരുത്തിയതായി ക്രിസ്റ്റൽ പാലസ് മാനേജർ പാട്രിക് വിയേര പറയുന്നു. ഫ്രാൻസിനെതിരായ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരമായിരുന്നു മാർട്ടിനെസ്.

എക്‌സ്‌ട്രാ ടൈമിൽ റാൻഡൽ കോലോ മുവാനിയുടെ ഗോൾ എന്നുറച്ച അവസരം നിരസിച്ച അദ്ദേഹമാണ് അർജന്റീനയുടെ ജീവൻ പെനാൽറ്റി വരെ നീട്ടിയത്. തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ കിംഗ്‌സ്‌ലി കോമാന്റെ കിക്ക് തടഞ്ഞത് മുതൽ മികച്ച പ്രകടനം നടത്തി അവസാനം അർജന്റീനയെ വിജയവര കടത്തി. ടൂർണമെന്റിലെ മികച്ച ഗോൾകീപർക്കുള്ള പുരസ്കാരവും ജയിച്ചു. എന്നാൽ പുരസ്ക്കാരം ജയിച്ച അദ്ദേഹം കാണിച്ച അമിതമായ ആത്മവിശ്വാസമാണ് പാര ആയത്.

തുടർന്ന്, ബ്യൂണസ് ഐറിസിൽ നടന്ന അർജന്റീനയുടെ വിജയ പരേഡിനിടെ, ഫ്രാൻസിന്റെ സ്റ്റാർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ ഫോട്ടോയിൽ മുഖം മറച്ച ഒരു കുഞ്ഞ് പാവയെ പിടിച്ച് നിൽക്കുന്നത് അദ്ദേഹം കാണപ്പെട്ടു, ഫൈനലിൽ ഹാട്രിക്ക് നേടിയ ആളാണ് എംബാപ്പെ എന്നത് ഓർക്കണം. . 1998-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് ജേതാവായ വിയേരയ്ക്ക് മാർട്ടിനെസിന്റെ കോമാളിത്തരങ്ങളിൽ ഒട്ടും മതിപ്പില്ലായിരുന്നു.

“അർജന്റീന ഗോൾകീപ്പറുടെ അമിതജമായ ആത്മവിശ്വാസവും ആംഗ്യങ്ങളും ജയത്തിന്റെ നിറം കെടുത്താൻ കാരണമായി എന്ന് തോന്നു” വിയേര പറഞ്ഞു

“മാർട്ടിനസിന്റെ ആഘോഷം യഥാർത്ഥത്തിൽ പരിധി വിട്ട് പോയിരുന്നു അപ്പോൾ. അയാൾ അത്രയും ആഘോഷിക്കേണ്ട ആവശ്യം ഇല്ലായിരുന്നു.,” അദ്ദേഹം കൂട്ടിച്ചേർത്തു.

മാർട്ടിനെസ് അടുത്തയാഴ്ച ബർമിംഗ്ഹാമിലേക്ക് മടങ്ങും, വില്ല മാനേജർ ഉനൈ എമെറി അയാൾ ലോകകപ്പിൽ കാണിച്ച പ്രവർത്തികളുമായി ബന്ധപ്പെട്ട് സംസാരിക്കും.

Latest Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്: പകരക്കാരനായി ആ രണ്ട് പേരില്‍ ഒരാള്‍

കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്; വിശദീകരണം നൽകി റോബർട്ടോ മാർട്ടിനെസ്

ലയണൽ മെസിയുടെ ജേയ്സിക്ക് പരാഗ്വെയിൽ വിലക്ക്; ജേഴ്‌സി വിലക്ക് മറികടക്കുമെന്ന് അർജൻ്റീന പരിശീലകൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ചര്‍ച്ച നടത്തി; യുഡിഎഫും എല്‍ഡിഎഫും മതഭീകരവാദികളുമായി കൂട്ടുക്കെട്ടുണ്ടാക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വീടിന്റെ മുറ്റത്ത് 'പൊട്ടിത്തെറി'; നെതന്യാഹുവിന്റെ വസതിയ്ക്ക് മുന്നിലെ തീയും പുകയും 'ഗൗരവകരമെന്ന്' സുരക്ഷസേന

കൊച്ചിയിൽ നിന്നും പിടികൂടിയത് കുറുവ സംഘം തന്നെ; സ്ഥിരീകരിച്ച് പൊലീസ്, പച്ചകുത്തിയത് നിർണായകമായി

'അവന്‍ ഇനി ഒരിക്കലും കളിക്കില്ലെന്ന് ഞാന്‍ കരുതി'; ഇന്ത്യന്‍ താരത്തിന്റെ അത്ഭുതകരമായ തിരിച്ചുവരവിനെക്കുറിച്ച് ശാസ്ത്രി

'തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കിയില്ല'; എഎപിയിൽ നിന്നും രാജി വച്ച് കൈലാഷ് ഗഹ്ലോട്ട്

'ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത'; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ