ഒന്നും അവസാനിച്ചിട്ടില്ല രാമാ.., ഇനിയും ഒരുപാട് ബാക്കിയുണ്ട്: മുന്നറിയിപ്പുമായി എയ്ഞ്ചല്‍ ഡി മരിയ

സൗദി അറേബ്യയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ പ്രതികരണവുമായി അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ. തങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ തുടങ്ങാനായില്ലെന്നും എന്നാല്‍ മുന്നോട്ട് പിഴവുകള്‍ പരിഹരിച്ച് മുന്നേറുമെന്നും ഡി മരിയ പറഞ്ഞു.

ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ ആരംഭിക്കാനായില്ല. പക്ഷെ അത് ഫുട്ബോള്‍ ആണ്. ഈ ടീം എപ്പോഴും ചെയ്തതുപോലെ നമുക്ക് മുന്നോട്ട് നോക്കണം. ഇനിയും ഒരുപാട് ബാക്കിയുണ്ട്- ഡി മരിയ  ഫെയ്സ്ബുക്കില്‍ കുറിച്ചു.

വലിയ പ്രഹരമാണ് ഏറ്റതെങ്കിലും ഈ തോല്‍വിയില്‍ നിന്ന് ടീം അതിശക്തമായി തന്നെ തിരിച്ചു വരുമെന്ന് മെസി വ്യക്തമാക്കി. സൗദി അറേബ്യ മികച്ച കളിക്കാരുള്ള ടീമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ക്ക് പന്തില്‍ നല്ല നിയന്ത്രണവുമുണ്ടായിരുന്നു. ഹൈ ലൈന്‍ പന്തുകളും അവര്‍ കളിച്ചു. മികച്ച രീതിയില്‍ തന്നെ അവരെ നേരിടാന്‍ സാധിച്ചുവെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അല്‍പ്പം ആവേശം കൂടിപ്പോവുകയും ചെയ്തു. എങ്കിലും തോല്‍വിക്ക് ഒഴിവുകഴിവുകള്‍ പറയുന്നില്ല.

ഞങ്ങള്‍ കരുത്തുറ്റ സംഘം തന്നെയാണ്. പക്ഷേ, ഞങ്ങള്‍ക്ക് ഇത്തരമൊരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടില്ല. ഈ ടീമിന്റെ കരുത്ത് എന്താണെന്ന് ഇനി ഞങ്ങള്‍ കാണിക്കുമെന്ന് ഉറപ്പ് തരുന്നു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇനി ചിന്തിക്കാനുള്ളത്.

അടുത്ത മത്സരത്തില്‍ കൂടുതല്‍ ഐക്യത്തോടെ കളിക്കാന്‍ ശ്രമിക്കും. ആത്മവിശ്വാസം വിടാതെ ഇരിക്കേണ്ടത് അനിവാര്യമാണ്. വിട്ടു കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മെക്‌സിക്കോയെ കീഴടക്കി തിരിച്ചു വരും- മെസി പറഞ്ഞു.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍