അവാർഡ് നോമിനേഷനിൽ ഇല്ലെങ്കിലും റൊണാൾഡോക്ക് മറ്റൊരു സന്തോഷം, റൊണാൾഡോയെ തേടി പുതിയ അവാർഡ്

ഫിഫ പ്രൊ അവാർഡ് നോമിനേഷനിൽ പോലും ഇടം നടത്തത്തിന്റെ പേരിൽ ഒരുപാട് ട്രോളുകൾ നേരിട്ടിരുന്നു. ഇപ്പോഴിതാ സൗദി പ്രൊ ലീഗിലെ കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച താരമായി റൊണാള്ഡോയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം റൊണാൾഡോ നടത്തിയ മികച്ച പ്രകടനങ്ങളുടെ പ്രതിഫലമായി കിട്ടിയ എ പുരസ്ക്കാരം. റൂഡി ഗാർഷ്യയുടെ ടീമിനായി എട്ട് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു താരം.

അൽ-ഫത്തേയ്‌ക്കെതിരെ തന്റെ ആദ്യ ഗോൾ നേടിയ ശേഷം, പോർച്ചുഗീസ് സൂപ്പർതാരം അൽ-വെഹ്ദയ്‌ക്കെതിരെ നാല് ഗോളുകൾ നേടിയിരുന്നു ഡമാകിനെതിരെ മറ്റൊരു മികച്ച ഹാട്രിക് സ്‌കോർ ചെയ്തു. അൽ താവൂണിനെതിരെയും താരം തിളങ്ങി.

നിലവിൽ 18 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി എസ്‌പിഎൽ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അൽ-നാസർ, രണ്ട് പോയിന്റ് പിറകിൽ അൽ-ഇത്തിഹാദിന് രണ്ടാം സ്ഥാനത്താണ്.

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സൗദി അറേബ്യയിലെ ആദ്യ മത്സരങ്ങൾ അത്ര സുഖകരമായ തുടക്കം ആയിരുന്നില്ല കിട്ടിയത്. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരം ട്രാക്കിലെത്തി.