അനുഷ്‌ക്കയെ ഉപദേശിച്ച് രോഹിത്ത്; മറുപടിയുമായി മിസിസ് കോഹ്ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ രാജകുമാരന്‍ വിരാട് കോഹ്ലിയുടെ താരസുന്ദരി അനുഷ്‌ക്ക ശര്‍മ്മയും ആയുളള വിവാഹം ഇന്ത്യന്‍ സിനിയ-കായിക ലോകത്തെ പിടിച്ചുകുലുക്കിയാണ് കടന്നുപോയത്. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും സെലിബ്രിറ്റി ദമ്പതിമാര്‍ക്ക് ആശംസകളുമായി സന്ദേഷങ്ങള്‍ പ്രവഹിച്ചു.

ഇതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ നല്‍കിയ ആശംസയും ഉണ്ടായിരുന്നു. ആശംസയ്‌ക്കൊപ്പം അനുഷ്‌ക്കയ്ക്ക് ഒരു ഉപദേശം നല്‍കാനും രോഹിത്ത് മറന്നില്ല.

“രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍..വിരാടിനായി ഞാന്‍ ഹസ്ബന്റ് ഹാന്റ്ബുക്ക് കൈമാറാം, അനുഷ്‌ക തന്റെ സര്‍നെയിം നിലനിര്‍ത്തണം” ഇതായിരുന്നു രോഹിതിന്റെ ട്വീറ്റ്.

രോഹിതിന്റെയും അനുഷ്‌കയുടെയും സര്‍നെയിം ശര്‍മ്മയെന്നാണ്. ഇതാണ് രോഹിത്ത് സൂചിപ്പിച്ചത്.

ഉടന്‍ തന്നെ വിവാഹത്തിരക്കുകള്‍ക്കിടയിലും രോഹിത്തിന്റെ ആശംസക്ക് അനുഷ്‌ക നന്ദി അറിയിച്ച് രംഗത്തെത്തി. രോഹിതിന്റെ ഡബിള്‍ സെഞ്ച്വിറി പ്രകടനത്തെ അഭിനന്ദിക്കാനും അനുഷ്‌ക മറന്നില്ല. “അനുഷ്‌ക്ക ട്വീറ്റ് ചെയ്തു “ഹഹഹ നന്ദി, രോഹിത്! നിങ്ങളുടെ ഗംഭീരമായ ഇന്നിങ്‌സിന് അഭിനന്ദനങ്ങള്‍.” എന്നായിരുന്നു അനുഷ്‌കയും മറുപടി ട്വീറ്റ്.

ഡിസംബര്‍ 11 ന് ഇറ്റലിയില്‍വെച്ചായിരുന്നു വിരാടിന്റെയും അനുഷ്‌കയുടെയും വിവാഹം. കഴിഞ്ഞ ദിവസം തന്റെ രണ്ടാം വിവാഹവാര്‍ഷിക ദിനത്തിലാണ് ഡബിള്‍ സെഞ്ച്വറിയടിച്ച് രോഹിത് കളിക്കളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. രോഹിത്തിന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറിയായിരുന്നു ഇത്.