കേരളം ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസേഴ്സ് നിയമവിരുദ്ധമായ തട്ടിപ്പ് കമ്പനിയോ? വീണ്ടും ബെറ്റിംഗ് ആപ്പുകളുടെ കുഴിയിൽ ചാടുന്ന ബ്ലാസ്റ്റേഴ്‌സ് ക്ലബ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ സീസൺ മുതലാണ് കേരളം ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസേഴ്സായി batery.ai എന്ന കമ്പനി രംഗത്ത് വരുന്നത്. അവർ തന്നെ പരിചയപ്പെടുത്തുന്നത് പ്രകാരം ബാറ്ററി.എഐ ഗെയിം ടെക് പ്ലാറ്റ്‌ഫോമിലൂടെ നൂതനമായ ലൈവ് ഗെയിം അനുഭവം ആരാധകർക്ക് ലഭ്യമാക്കുന്ന പ്ലാറ്റ്ഫോം ആണ്. batery.ai യുടെ വെബ് സൈറ്റ് പരിശോധിച്ചാൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചുള്ള ചില വാർത്തകളാണ് അതിൽ കാണാനാവുക. ബ്ലാസ്റ്റേഴ്സിന് കുറിച്ചുള്ള വാർത്തകൾക്ക് പുറമെ ചില ഗെയിമുകൾ കൂടി ഉൾപ്പെടുത്തിയതായി കാണാം. എന്നാൽ ആ ഗെയിമുകൾ കളിക്കാൻ ശ്രമിച്ചാൽ നിരാശ ആയിരിക്കും ഫലം. കാരണം ഈയൊരു വെബ് സൈറ്റ് അത്തരത്തിൽ ഗെയിം കളിക്കാനുള്ള ഒരു പ്ലാറ്റ്ഫോമല്ല.

കാരണം, ഒരു ബിനാമി കമ്പനി മാത്രമായ ബാറ്ററി.എഐക്ക് ഒരിക്കലും അത് ചെയ്യാൻ കഴിയില്ല. batery.ai, ബാറ്ററി ബെറ്റ് എന്ന കമ്പനിയുടെ ബിനാമി കമ്പനിയാണ്. ബാറ്ററി ബെറ്റിന്റെ യഥാർത്ഥ ബിസിനസ് നിയമവിരുദ്ധമായ ഗാംബ്ലിങ്ങ് ആണ്. ഇന്ത്യയിൽ ഓഫീസ് ഇല്ലാതെ പ്രവർത്തിക്കുന്ന കമ്പനി അവരുടെ ബിസ്സിനെസ്സിന് മറപിടിക്കാൻ വേണ്ടിയാണ് ബാറ്ററി എഐ എന്ന ബിനാമി കമ്പനി തുടങ്ങിയത്. ബാറ്ററി ബെറ്റ് കമ്പനിക്ക് ഇന്ത്യയിൽ പരസ്യം ചെയ്യാൻ സാധിക്കാത്തത് കൊണ്ട് തന്നെ ബാറ്ററി.എഐ എന്ന അവരുടെ ബിനാമി കമ്പനി വഴിയാണ് പരസ്യങ്ങൾ ചെയ്യുന്നത്. ബാറ്ററി ബെറ്റ് എന്ന കമ്പനിക്ക് ടിവിയിലോ യൂട്യൂബിലോ പരസ്യം ചെയ്യാൻ സാധിക്കാത്തത് കൊണ്ട് ‘പകരക്കാരനായ പരസ്യക്കാരൻ’ (surrogate advertising) എന്ന ലൂപ്പ് ഹോൾ ഉപയോഗിച്ചാണ് അവർ ഈ പണി ചെയ്യുന്നത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ അടക്കം നിരാശപ്പെടുത്തുന്ന വസ്തുത ഇത് ആദ്യമായല്ല ബ്ലാസ്റ്റേഴ്‌സ് ഒരു നിയമ വിരുദ്ധമായ കമ്പനിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കുന്നത്. 1XBET എന്ന നിയമവിരുദ്ധ കമ്പനിയുടെ ബിനാമിയായ 1XBAT, അതുപോലെ PARI MATCH എന്ന കമ്പനിയുടെ ബിനാമിയായ PARI MATCH NEWS എന്നിവരുടെ സ്‌പോൺസർഷിപ്പ് ബ്ലാസ്റ്റേഴ്‌സ് മുൻ കാലങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട്. 2023 ഡിസംബറിൽ കേന്ദ്ര സർക്കാർ 174 വാതുവെപ്പ്, ഗെയിമിംഗ് ആപ്പുകൾ നിരോധിച്ചിരുന്നു. Mahadev, Parimatch, Fairplay, 1XBET, Lotus365, Dafabet, Betwaysatta എന്നിവ നിരോധിത ലിസ്റ്റിലെ ചില ആപ്പുകളാണ്. ഇതിൽ രണ്ട് കമ്പനികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്സർമാരായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ലീഗൽ ആംഗിൾ
ഉപഭോക്തൃ സംരക്ഷണ നിയമം, 2019 അനുസരിച്ച്, വിവിധ നിയമങ്ങൾ പ്രകാരം നിരോധിച്ചിട്ടുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പരസ്യം, പ്രമോഷൻ, അംഗീകാരം എന്നിവ നിരോധിക്കുന്നതിന് ഈ ഉപദേശം ഊന്നൽ നൽകുന്നു. 1867-ലെ പൊതു ചൂതാട്ട നിയമം അനുസരിച്ച് വാതുവെപ്പും ചൂതാട്ടവും കർശനമായി നിരോധിച്ചിരിക്കുന്നു. രാജ്യത്തുടനീളമുള്ള ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും, ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളും ആപ്പുകളും നേരിട്ട് പരസ്യം ചെയ്യുന്നതിന് പകരം ബിനാമി ആപ്പുകൾ ഉപയോഗിച്ച് പരസ്യം ചെയ്യുന്നത് ഇതിന്റെ മറവിൽ തുടരുന്നു.

2024 മാർച്ചിൽ ഡെക്കാൻ ഹെറാൾഡ് പുറത്ത് വിട്ട റിപ്പോർട്ടിൽ ഓൺലൈൻ വാതുവെപ്പ് കടങ്ങൾ കാരണം അടുത്തിടെയുണ്ടായ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ അനിയന്ത്രിതമായ ചൂതാട്ട വ്യവസായം എങ്ങനെയാണ് തഴച്ചു വളരുന്നത് എന്ന് ചൂണ്ടികാണിക്കുന്നുണ്ട് . റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ഓൺലൈൻ വാതുവെപ്പ് വ്യവസായം ഏകദേശം 8,20,000 കോടി രൂപയാണ്. “ഇന്ത്യയിൽ നിലവിൽ ഓൺലൈൻ വാതുവെപ്പ് ശക്തമായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അതിൻ്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരാൾക്ക് ‘അതെ’ അല്ലെങ്കിൽ ‘ഇല്ല’ എന്ന ലളിതമായ ഉത്തരം നൽകാൻ കഴിയില്ല,” അഭിഭാഷകൻ അങ്കിത് എ മിശ്ര പറയുന്നു. “ഉപഭോക്തൃ സംരക്ഷണ നിയമം, ഐടി നിയമം എന്നിങ്ങനെ ഒന്നിലധികം നിയമങ്ങൾ നിലവിലുണ്ട്. 1867-ലെ പബ്ലിക് ഗെയിമിംഗ് ആക്ട് ആണ് ഇത് കൈകാര്യം ചെയ്യുന്ന പ്രാഥമിക നടപടികളിലൊന്ന്. ഓൺലൈൻ വാതുവെപ്പ് വിഷയത്തിൽ ഇത് കാലികമല്ലെങ്കിലും, നിയമം ഓരോ സംസ്ഥാനത്തിൻ്റെയും നിയന്ത്രണത്തിന് വിധേയമാണ്.” അദ്ദേഹം വിശദീകരിക്കുന്നു.

സൈക്കോളജിക്കൽ ആംഗിൾ
ഈ വർഷം മാർച്ചിലാണ് കർണാടകയിൽ ദർശൻ ബാബു എന്ന യുവാവിന്റെ 23 കാരിയായ ഭാര്യ രഞ്ജിതയെ ചിത്രദുർഗയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വാതുവെപ്പ് കടങ്ങൾ അടയ്ക്കാൻ ഭർത്താവ് കടം വാങ്ങിയ പണമിടപാടുകാരുടെ സമ്മർദ്ദം നേരിടാൻ കഴിയാതെ അവർ ആത്മഹത്യ ചെയ്യുകയായിരുന്നു. എൻജിനീയറായ ദർശൻ ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പിനായി ഒന്നരക്കോടി രൂപ കടം വാങ്ങിയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ ചൂതാട്ട ആസക്തിയുടെ ഏതാനും കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള സൈക്കോതെറാപ്പിസ്റ്റായ കലാ ബാലസുബ്രഹ്മണ്യന്റെ വാക്കുകൾ പ്രസക്തമാണ്.

അവർ പറയുന്നു: “കളിക്കാരൻ പണം നേടുമ്പോൾ, മസ്തിഷ്കം ഡോപാമൈൻ സൃഷ്ടിക്കുന്നു. എന്നാൽ വ്യക്തി ഉയർന്ന ഡോപാമൈൻ തേടാൻ തുടങ്ങുമ്പോൾ, ചെറിയ വിജയങ്ങളുടെ ആഘാതം കുറയുന്നു. അതിനാൽ അതേ ഉയർന്ന നേട്ടം കൈവരിക്കാൻ അവർ കൂടുതൽ കൂടുതൽ പണം വാതുവെക്കാൻ നിർബന്ധിതരാകുന്നു. ഇത് കൂടുതൽ സങ്കീർണമായ പ്രശ്നത്തിലേക്ക് നയിക്കുന്നു. അത് വ്യക്തിയുടെ ബന്ധങ്ങൾ, സാമ്പത്തികം, ദൈനംദിന ജീവിതം എന്നിവയെ തടസ്സപ്പെടുത്തുന്ന പെരുമാറ്റമായി മാറുന്നു. ചൂതാട്ട ആസക്തി ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ ചിന്ത, ആത്മഹത്യ എന്നിവ പോലുള്ള മറ്റ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത് അസാധാരണമല്ല”

കളികളിലെ കച്ചവട താല്പര്യങ്ങൾ കളിയുടെ തന്നെ രസച്ചരടുകൾ ഇല്ലാതാക്കാൻ കാരണമാകുന്നു. ഇത് കളിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്ന് വലിയൊരു ആരാധക വൃന്ദം തന്നെ സ്വന്തമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് അതിന്റേതായ ഉത്തരവാദിത്വവുമുണ്ട്. ഒരു കപ്പ് പോലും ഇതുവരെ നേടാൻ ആകാത്തതും അപ്രതീക്ഷിത തോൽവിയുമെല്ലാം ആരാധകരെ ബാധിച്ചിട്ടുണ്ട്. അത്തരം ഘട്ടങ്ങളിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാവുന്നത് ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടികൾ ഉണ്ടാവാൻ കാരണമാവും.

Courtesy: S Abhijith, Deccan Herald

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ