നീയാണോ അടുത്ത ബാലന്‍ ഡി ഓര്‍ നേടാന്‍ പോകുന്നത് ? റയലിന്റെ സൂപ്പര്‍താരത്തെ പരിഹസിച്ച് ബാഴ്‌സിലോണ താരം

ഏതു ടൂര്‍ണമെന്റിലായാലും റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിലുള്ള ഏതു മത്സരവും ആവേശം നിറഞ്ഞതാണ്. കഴിഞ്ഞതവണ ഏറ്റ എല്ലാ പരാജയങ്ങള്‍ക്കും കൂടി ഇത്തവണത്തെ ഒറ്റക്കളികൊണ്ട് ബാഴ്‌സിലോണ മറുപടി പറഞ്ഞപ്പോള്‍ 4-0 നായിരുന്നു റയല്‍ തോറ്റത്. കളിക്ക് ശേഷം റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരത്തെ ബാഴ്‌സിലോണയുടെ പ്രതിരോധ താരം പരിഹസിച്ചതാണ് ഇപ്പോള്‍ വലിയ സംസാര വിഷയം ആയിരിക്കുന്നത്്. റയലിന്റെ തട്ടകത്തില്‍ വന്ന അവരെ തോല്‍പ്പിച്ച ശേഷം റയലിന്റെ വിനീഷ് ജൂനിയറിനെ ബാഴ്‌സയുടെ എറിക് ഗാര്‍സ്യയാണ് ആക്ഷേപിച്ചത്.

ഈ സീസണില്‍ തകര്‍ത്തു കളിക്കുന്ന വിനീഷ്യസ് റയലിന്റെ അടുത്ത വലിയ താരമായി മാറുമെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകളുടെ അഭിപ്രായം എന്നിരിക്കെയാണ് വിനീഷ്യസിനെ എറിക് ഗാര്‍സ്യ തോണ്ടിയത്. റയലിന്റെ ഈ സീസണിലെ മുന്നേറ്റത്തിന് മുഴുവന്‍ ചുക്കാന്‍ പിടിച്ചത് കരീം ബെന്‍സേമ – വിനീഷ്യസ് ജൂനിയര്‍ സഖ്യമായിരുന്നു. എന്നാല്‍ എല്‍ ക്ലാസ്സിക്കോയില്‍ ബെന്‍സേമ കളിച്ചില്ല. ഇതോടെ മുന്നേറ്റത്തിന്റെ മുഴുവന്‍ ചുക്കാനും വിനീഷ്യസിന്റെ തോളില്‍ വന്നു വീഴുകയും ചെയ്തു. വിനീഷ്യസിനെ കൃത്യമായി മാര്‍ക്ക് ചെയ്തത് എറിക് ഗാര്‍സ്യയായിരുന്നു.

കളിക്ക് പിന്നാലെ നീയാണോ അടുത്ത സീസണില്‍ ബാലന്‍ ഡി ഓര്‍ വാങ്ങാന്‍ പോകുന്നയാള്‍? എന്നായിരുന്നു വിനീഷിനോട് എറികിന്റെ ചോദ്യം. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ബാഴ്‌സിലോണ പ്രതിരോധത്തിന്റെ സമ്മര്‍ദ്ദം മൂലം കളിയില്‍ അനേകം ചാന്‍സാണ് വിനീഷ്യസ് നഷ്ടമാക്കിയത്. കളിയുടെ അവസാന മിനിറ്റുകളില്‍ ബാഴ്‌സിലോണയുടെ പ്രതിരോധക്കാരന്‍ അഡാമാ ട്രാവോര്‍ വിനീഷ്യസില്‍ നിന്നും ഒരു പന്ത് തട്ടിയെടുത്തതിന് തൊട്ടു പിന്നാലെയാണ് എറികിന്റെ കളിയാക്കലും വന്നത്.

ഈ സീസണില്‍ റയലിനായി മികച്ച പ്രകടനം നടത്തുന്ന വിനീഷ്യസ് ജൂനിയര്‍ റയലിനായി 17 ഗോളുറള്‍ നേടുകയും 14 അസിസ്റ്റുകള്‍ നടത്തുകയും ചെയ്തു. അതേസമയം പുതിയ പരിശീലകന്‍ സാവിയ്ക്ക് കീഴില്‍ അസാധാരണ ഡിഫന്‍ഡറായി വളര്‍ന്നുകൊണ്ടിരിക്കുകയാണ് എറിക്. എല്‍ ക്ലാസ്സിക്കോയില്‍ മികച്ച പ്രകടനം നടത്തുന്ന ഗാര്‍സ്യ മത്സരത്തില്‍ 81 ല്‍ 79 പാസ്സുകളാണ് ഗാര്‍സ്യ നടത്തിയത്. പാസിംഗ് അക്കുറസിയാണെങ്കില്‍ 98 ശതമാനവും ആയിരുന്നു. നാല് ഇന്റര്‍സെപ്ഷന്‍സ്, അഞ്ച് റിക്കവറികള്‍ രണ്ടു ക്ലീയറന്‍സും ഒരു ബ്‌ളോക്കും നടത്തി.

Latest Stories

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ