ലാറ്റിനമേരിക്കയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീന ജയം നേടിയതോടെ ചിലി പുറത്തായി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ലവ്താരോ മര്‍ട്ടിനെസ്, ഏയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് അര്‍ജന്റീനക്ക് വേണ്ടി ഗോള്‍ നേടിയത്.
കോവിഡ് ബാധിച്ച പരിശീലകന്‍ ലയണല്‍ സ്‌കലോണി, സൂപ്പര്‍ താരം ലയണല്‍ മെസി എന്നിവരുടെ അഭാവത്തിലാണ് ഇന്ന് പുലര്‍ച്ചെ അര്‍ജന്റീന ചിലിയെ നേരിട്ടത്. ബെന്‍ ബെറേറ്റോണ്‍ 20 ാം മിനിറ്റില്‍ ചിലിയ്ക്കായി ഗോള്‍ നേടി. ചിലിയുടെ വിഖ്യാത കീപ്പര്‍ ക്‌ളോഡിയോ ബ്രാവോ പരിക്കേറ്റത് അര്‍ജന്റീനയ്ക്ക്് നേട്ടവുമായി.
Read more
തോല്‍വി അറിയാതെ അര്‍ജന്റീന പൂര്‍ത്തിയാക്കിയത് 28 ാം മത്സരത്തില്‍ പരിശീലകന്‍ ലിയോണേല്‍ സ്‌കലോനിയ്ക്കും എത്താനായില്ല. കോവിഡ 19 പിടിപെട്ടതോടെ പരിശീലകന്‍ വീട്ടില്‍ ഐസൊലേഷനിലാണ്. തുടര്‍ച്ചയായി ഏഴാം മത്സരത്തിലാണ് അര്‍ജന്റീന ഒരു മത്സരത്തില്‍ ഗോള്‍ വഴങ്ങുന്നത് പോലും.