ഇത് ചരിത്രത്തിന്റെ കാവ്യനീതി; ഒളിംപിക്സ് വേദിയിൽ ഫ്രാൻസിന് മുന്നിൽ മുട്ടുമടക്കി അർജന്റീന

കോപ്പ അമേരിക്ക വിജയത്തെ തുടർന്ന് അർജന്റീന താരങ്ങൾ അവരുടെ ടീം ബസിൽ വെച്ച് ഫ്രാൻസിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിന് ശേഷം ഫ്രാൻസും അർജന്റീനയും ആദ്യമായി ഏറ്റുമുട്ടിയ മത്സരമാണ് ഒളിംപിക്‌സിന്റെ വേദിയിൽ കടന്നുപോയത്. ചരിത്രത്തിന്റെ കാവ്യനീതിയെന്നോണം ഫ്രാൻസ് അർജന്റീനയെ തോൽപ്പിച്ചു അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടുകയും അർജന്റീന ഒളിമ്പിക്സ് വേദിയിൽ നിന്ന് പുറത്തേക്കപ്പെടുകയും ചെയ്തു. ഒളിമ്പിക്സ് നടക്കുന്നത് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ ആയത് മറ്റൊരു യാദൃശ്ചികതയാണ്.

കഴിഞ്ഞ മൂന്ന് ആഴ്ചയോളം മനസ്സിൽ സൂക്ഷിച്ചു വെച്ച എരിയുന്ന കനലിന്റെ മധുരപ്രതികാരമാണ് ഒളിമ്പിക്സ് വേദികളിൽ ലോകം സാക്ഷ്യം വഹിച്ചത്. ഫുട്ബോളിന് പുറമെ റഗ്‌ബിയിലും വോളിബോളിലും ഹാൻഡ്ബോളിലും ടെന്നിസിലും ഫ്രാൻസ് അർജന്റീനയെ തകർത്തു. വംശീയതയുടെ മറപിടിച്ചു കായിക ലോകത്ത് നിലനിൽക്കാമെന്ന അബദ്ധധാരണയെയാണ് ഇന്നലെ തകർന്ന് വീണത്. നിങ്ങൾ ലോകചാമ്പ്യന്മാരായാലും ചരിത്രത്തിന്റെ കണക്കുപുസ്തകത്തിൽ എന്നെങ്കിലും നിങ്ങളുടെ കണക്ക് പരിശോധിക്കപ്പെടുമെന്ന് ഇന്നലെ തെളിയിക്കപെട്ടു. “ഞങ്ങൾക്ക് ഇതൊരു പ്രധാന മത്സരമായിരുന്നു, കാരണം ഞങ്ങൾ അപമാനിക്കപ്പെട്ടതായി തോന്നിയിരുന്നു, ഫ്രാൻസ് മുഴുവൻ അപമാനിക്കപ്പെട്ടു, ഒടുവിൽ ഞങ്ങൾ മത്സരത്തിന്റെ വിജയികളായി അവസാനിച്ചു. കളിയിലുടനീളം അങ്ങനെ അവരെ അപമാനിച്ചു”, സെവിയ്യ സെൻ്റർ ബാക്ക് കൂടിയായ ഫ്രഞ്ച് താരം ലോയിക് ബാഡെ പറഞ്ഞു.

മത്സരം തുടങ്ങി അഞ്ച് മിനിറ്റിന് ശേഷം ഫ്രാൻസിന് ലഭിച്ച ഒരു കോർണർ കിക്ക്, ജീൻ ഫിലിപ്പ് മറ്റെറ്റയുടെ ഹെഡ്ഡർ ഫ്രാൻസിന് 1-0 എന്ന ലീഡ് നൽകി. ഫ്രാൻസിൻ്റെ വലയിൽ 15 തവണ ഷോട്ടുകൾ തൊടുക്കാൻ അർജൻ്റീന ശ്രമിച്ചെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ജൂലിയോ സോളർ, ഗോൺസാലോ ലുജാൻ, ബെൽട്രാൻ, ക്ലോഡിയോ എചെവേരി, ലൂസിയാനോ ഗോണ്ടൗ എന്നിവരെയാണ് മഷറാനോ ടീമിലെത്തിച്ചത്. അതിന് ശേഷവും കാര്യമായ രൂപത്തിൽ കളിയെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ അർജന്റീനക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം, ഫ്രഞ്ച് കളിക്കാർ അർജൻ്റീന കളിക്കാരുടെ കുടുംബങ്ങൾക്ക് നേരെ ആഘോഷിക്കുകയായിരുന്നു, ഇത് ഇരു ടീമുകളും തമ്മിലുള്ള മൈതാനത്ത് വാഗ്വാദത്തിന് കാരണമായി.

ഒളിംപിക്‌സിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്രമുഖരായ പലരും പുറത്ത് പോകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അടുത്ത ഘട്ട മത്സരത്തിൽ ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി പരാഗ്വയെ തോൽപ്പിച്ച് ഈജിപ്ത് സെമി ഫൈനലിന് യോഗ്യത നേടി. ഈജിപ്തിന് പുറമെ ഫ്രാൻസ്, സ്പെയിൻ, മൊറോക്കോ എന്നീ രാജ്യങ്ങളാണ് അവസാന നാളിൽ ഇടം നേടിയത്.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു