കോപ്പ അമേരിക്കയ്ക്കുള്ള 28 അംഗ അര്‍ജന്റീനിയന്‍ സംഘത്തെ പ്രഖ്യാപിച്ചു. യുവാന്‍ ഫോയ്ത്ത്, സെവിയ്യ താരം ലൂക്കാസ് ഒകാമ്പോസ് എന്നിവര്‍ ടീമില്‍ ഇടംനേടിയില്ല. 1993ന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചാണ് മെസിയും കൂട്ടരും എത്തുന്നത്.
കോപ്പ അമേരിക്കയില്‍ ചിലി, ഉറുഗ്വെ, പരാഗ്വെ, ബൊളീവിയ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് “ബി” യിലാണ് അര്‍ജന്റീന കളിക്കുന്നത്. ജൂണ്‍ പതിനഞ്ചാം തീയതി ചിലിക്കെതിരെയാണ് ടൂര്‍ണമെന്റില്‍ അവരുടെ ആദ്യ മത്സരം.
അര്‍ജന്റീനയുടെ 28 അംഗ ടീം:
ഗോള്‍കീപ്പര്‍: ഫ്രാങ്കോ അര്‍മാനി, എമിലിയാനോ മാര്‍ട്ടിനസ്, യുവാന്‍ മുസോ, അഗസ്റ്റിന്‍ മര്‍ച്ചിസിന്‍
പ്രതിരോധനിര: ഗോണ്‍സാലോ മോണ്ടിയാല്‍, നിക്കോളാസ് ഒട്ടമെന്റി, ജര്‍മ്മന്‍ പെസല്ല, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, ലൂകാസ് മാര്‍ട്ടിനസ് ക്വാര്‍ട്ട, മാര്‍ക്കോസ് അക്യൂന, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, നാഹുവല്‍ മോളിനോ ലുസെറോ, ക്രിസ്റ്റ്യന്‍ റോമെറോ.
മധ്യനിര: ലിയനാര്‍ഡോ പരഡസ്, ജിയോവാനി ലോ സെല്‍സോ, എസെക്കിയേല്‍ പലാസിയോസ്, നിക്കോളാസ് ഗോണ്‍സാലസ്, ഗൈഡോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോള്‍, അലെസാന്‍ഡ്രോ ഗോമസ്, ഏഞ്ചല്‍ കൊറേയ, നിക്കോളാസ് ഡൊമിനിഗ്വസ്.
മുന്നേറ്റനിര: ലയണല്‍ മെസി, ലൗടാരോ മാര്‍ട്ടിനസ്, ഏഞ്ചല്‍ ഡി മരിയ, ജൊവാക്വിന്‍ കൊറേയ, സെര്‍ജിയോ അഗ്യൂറോ, ലൂക്കാസ് അലാരിയോ.