അർജന്റീന മികവുള്ളവർ ആയിരിക്കാം, എന്നാൽ ഞങ്ങളോട് നാളെ ജയിക്കാൻ അവർക്ക് സാധിക്കില്ല: അൽഫോൻസാ ഡേവിസ്

തുടർച്ചയായ കോപ്പ അമേരിക്കൻ ചാംപ്യൻഷിപ് ലക്ഷ്യമിട്ടു നാളെ മെസിയും കൂട്ടരും കളത്തിൽ ഇറങ്ങുന്നത്. ക്യാനഡയാണ് നാളത്തെ മത്സരത്തിൽ ടീമിന്റെ എതിരാളികൾ. അവസാനം കളിച്ച 20 മത്സരങ്ങളിൽ 19 എണ്ണവും ജയിച്ച ടീമായ അർജന്റീനക്ക് കാനഡയെ വീഴ്ത്താൻ വലിയ പ്രയാസം ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ നാളത്തെ കളിയിൽ അർജന്റീന കാനഡയെ നിസാര എതിരാളികളായി കണ്ടാൽ അത് അവർക്ക് പണി കിട്ടുന്ന ഘട്ടത്തിലേക്ക് എത്തിക്കും. ശക്തരായ ഫ്രാൻസിനെ സമനിലയിൽ തളച്ചിട്ടുള്ള കാനഡ ഏത് വമ്പൻ എതിരാളിയെയും വീഴ്ത്താൻ തക്ക ശക്തി ഉള്ളവരാണ്.

മത്സരത്തിന് മുൻപുള്ള വാർത്താസമ്മേളനത്തിൽ കാനഡ താരം അൽഫോൻസാ ഡേവിസ് ഇങ്ങനെ പറഞ്ഞു:

” അര്ജന്റീന വളരെ ശക്തരായ ടീം ആണ്. അവരുമായിട്ടുള്ള മത്സരം സാധാരണമായ ഒരു മത്സരം ആയി കാണാൻ സാധിക്കില്ല. നാളെത്തെ മത്സരം ഒരു യുദ്ധം തന്നെ ആയിരിക്കും. അവർ ഞങ്ങളെക്കാൾ മികവുള്ള താരങ്ങൾ ആയിരിക്കാം, പക്ഷെ ഞങ്ങൾക്ക് അവർക്കെതിരെ പ്രയോഗിക്കാനുള്ള തന്ത്രങ്ങൾ ഉണ്ട്. അത് ഉപയോഗിച് അവരെ പൂട്ടാൻ സാധിക്കും എന്ന വിശ്വാസം ഞങ്ങൾക്ക് ഉണ്ട്. അർജന്റീനക്ക്ക എതിരെ കളിക്കുന്നത് ഞങ്ങൾക്കു ഒരു മോട്ടിവേഷൻ ആണ്. ലോക ചാമ്പ്യന്മാരെ വിറപ്പിച്ച ടീമായി മാറണം എന്നാണ് ഞങ്ങളുടെ ആഗ്രഹം”

നാളെ പുലർച്ചെ 5.30നാണ് അര്ജന്റീനയ്‌ക്കെതിരെ കാനഡയുടെ മത്സരം. അവരുടെ സ്‌ട്രൈക്കർ ജോനാഥൻ ഡേവിഡ് ആണ് കാനഡയുടെ തുറുപ്പ് ചീട്ട്. ഫ്രാൻസിനെതിരെ ഗംഭീര പ്രകടനം ആണ് ജോനാഥൻ കാഴ്ച വെച്ചത്.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി