കാത്തിരിപ്പുകൾക്ക് വിരാമം; ലയണൽ മെസ്സിയും സംഘവും കേരളത്തിൽ പന്ത് തട്ടും; സ്ഥിരീകരണവുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ

ലോകത്ത് ഫുട്ബോളിനെ ഇത്രയേറെ സ്നേഹിക്കുന്ന മനുഷ്യർ വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഉണ്ടെങ്കിലും മലയാളികൾ അത് സമ്മതിച്ചുകൊടുക്കില്ല. അത്രയ്ക്കുണ്ട് മലയാളികളുടെ ഫുട്ബോൾ സ്നേഹം.

ഇപ്പോഴിതാ ഫുട്ബോൾ പ്രേമികളായ ഓരോ മലയാളികളുടെയും ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പോവുകയാണ്. ലോകകപ്പ് ജേതാക്കളായ മെസ്സിയും സംഘവും കേരളത്തിലേക്ക് പന്തുതട്ടാൻ വരുന്നു.

കായികമന്ത്രി തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം അറിയിച്ചത്.
“അർജൻറീനയുടെ ഭാഗത്ത് നിന്ന് പോസിറ്റീവ് ആയ മെയിൽ വന്നിട്ടുണ്ട്, അടുത്ത ജൂലൈയിൽ ഇന്ത്യയിലേക്ക് വരാൻ ആണ് അർജന്റീന താല്പര്യപ്പെടുന്നത്. അർജന്റീനയിലെ ഫുട്ബോൾ അധികൃതരുമായി ഉടൻ തന്നെ നേരിട്ട് ചർച്ചകൾ നടത്തും” എന്നാണ് കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞത്.

അർജന്റീനയെ കൂടാതെ മറ്റ് വിദേശ രാജ്യങ്ങളും കേരളത്തിൽ വന്ന് ഫുട്ബോൾ മത്സരങ്ങൾ കളിക്കുമെന്നാണ് കായികമന്ത്രി പറയുന്നത്. എന്തായാലും ആവേശത്തിലാണ് ഫുട്ബോൾ പ്രേമികൾ. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരവും, ഒരു ജനതയുടെ സ്വപനം നിറവേറ്റിയ ഫുട്ബോൾ മിശിഹയുമായ സാക്ഷാൽ ലയണൽ മെസ്സിയെ നേരിട്ട് കാണാൻ.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്