കിരീടത്തോടെ രാജാവിന് വിടവാങ്ങൽ നൽകാൻ അർജന്റീന, സന്തുലിത ടീമുമായി പോരാടാൻ മെസിയും കൂട്ടരും

ലോകകപ്പ് ജയം തങ്ങളുടെ രാജാവിന് കിട്ടാവുന്നതിൽ വെച്ചിട്ട് ഏറ്റവും വലിയ സമ്മാനം ആയിരിക്കുമെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അര്ജന്റീന ആരാധകർക്കാണ്. അതിനാൽ തന്നെ തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡ് ഏറ്റവും മികച്ചത് ആയിരിക്കണമെന്ന് കാര്യത്തിൽ അവർക്ക് നിര്ബന്ധമുണ്ടായിരുന്നു. എന്തായാലും അവരുടെ ആഗ്രഹം പോലെ ഏറ്റവും മികച്ച ടീമിനെ തന്നെയാണ് അവർക്ക് ഈ ലോകകപ്പ് യാത്ര മനോഹരമാക്കാൻ കിട്ടിയിരിക്കുന്നത്.

ഗോൺസാലോ മോണ്ടിയെൽ (സെവിയ്യ), നാഹുവേൽ മൊളീന (അത്‌ലറ്റിക്കോ മഡ്രിഡ്), ജെർമൻ പെസല്ല (റയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക), ലിസാന്ദ്രോ മാർട്ടിനസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), യുവാൻ ഫൊയ്ത്ത് (വിയ്യാറയൽ),ടാഗ്ലിയാഫിക്കോ (ഒളിംപിക് ലിയോൺ), മാർക്കോസ് അക്യുന (സെവിയ്യ) തുടങ്ങിയവരടങ്ങുന്ന പ്രതിരോധനിരയാണ് അർജന്റീനയുടെ കരുത്ത്. ഇതിൽ ഒട്ടാമെൻഡി , റൊമേറോ എന്നിവരായിരിക്കും സെന്റർ ബാക്ക് പൊസിഷൻ കൈകാര്യം ചെയ്യുക. ഇരുവരും അച്ചടക്കം കാണിച്ചാൽ ഗോൾകീപ്പറുമാർക്ക് പണി കുറയും. ലിസാന്ദ്രോ മാർട്ടിനസ് എന്ന ഈ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരം തന്റെ പൊക്കമായില്ലായ്മയെ കരുത്ത് ആകുന്ന കാഴ്ച്ച പരിശീലകനെ സന്തോഷിപ്പിച്ചിരിക്കാം, ഏതൊരു ടീമും ഒന്ന് ഭയക്കുന്ന പ്രതിരോധം തന്നെയാണ് അർഗാന്റിനയുടേതെന്ന് നിസംശയം പറയാം.

മധ്യനിരയുടെ കാര്യമെടുത്താൽ വില്ലാറിയലിനൊപ്പം കളിക്കുന്നതിനിടെ പരിക്കേറ്റ ലോ സെൽസോയെ തന്റെ 26 അംഗ ടീമിൽ ഉൾപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ സ്‌കലോനിക്ക് കനത്ത ബുദ്ധിമുട്ട് തോന്നി ഇരികം.

എന്നിരുന്നാലും, ലഭ്യമായ കളിക്കാരുടെ അടുത്തേക്ക് വന്നാൽ റോഡ്രിഗോ ഡി പോൾ മധ്യനിരയുടെ ഹൃദയഭാഗത്തുള്ള ഏറ്റവും വ്യക്തമായ തിരഞ്ഞെടുപ്പാണ്. ക്ലബ് നിറങ്ങളിൽ ഡി പോൾ മികച്ച സീസണല്ലായിരിക്കാം, പക്ഷേ ബ്ലൂ ആൻഡ് വൈറ്റ് ഷർട്ട് ധരിക്കുമ്പോൾ അദ്ദേഹം തികച്ചും വ്യത്യസ്തനായ കളിക്കാരനാണെന്ന് നമുക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ട്. എന്തായാലും ഡി പോളും ലിയാൻഡ്രോ പരെദെസ് കൂടി ചേരുമ്പോൾ മധ്യനിര സെറ്റ്.

മുന്നേറ്റത്തിൽ സാക്ഷാൽ ലയണൽ മെസിയുടെ പേര് കേട്ടാൽ ഏതൊരു പ്രതിരോധവും ഒന്ന് വിയർക്കും. കൂടെ ഏയ്ഞ്ചൽ ഡി മരിയയും ലൗറ്റാരോ മാർട്ടിനസും കൂടി ചേരുമ്പോൾ ആ കാര്യവും പെഫെക്ട്.

പല ഇതിഹാസ താരങ്ങളുടെയും അവസാന ലോകകപ്പ്, പോയ കാലത്ത് വലിയ വേദിയിലേറ്റ ക്ഷീണം തീർക്കാൻ മെസിക്കും കൂട്ടർക്കും സാധിക്കുമോ? കണ്ടറിയാം…

Latest Stories

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

എന്റെ പൊന്ന് സഞ്ജു ഒരു റൺ എങ്കിൽ ഒരു റൺ എടുക്കണേ മോനെ, മലയാളി താരത്തെ കാത്തിരിക്കുന്നത് വമ്പൻ നാണക്കേട്; അപമാന ലിസ്റ്റിൽ മുന്നിൽ രോഹിതും കോഹ്‌ലിയും

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയുടെ വ്യാജ പതിപ്പുകൾ വ്യാപകം; വിറ്റഴിക്കാത്ത 7,000 ക്ലബ്ബ് ജേഴ്സികൾ നശിപ്പിച്ചു

പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് പി സരിൻ; തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്, വീട്ടിൽ വന്നാൽ മനസിലാകും; സൗമ്യയുമായി വാർത്താസമ്മേളനം

ഒടുവില്‍ ആ നേട്ടവും കൈവരിച്ച് ഇന്ദ്രന്‍സ്; അഭിനന്ദനവുമായി മന്ത്രിയും ആരാധകരും

നരേന്ദ്ര മോദി അരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേട്ടില്ല; റിട്ട എന്‍ജിനീയറിന് നഷ്ടമായത് കോടികള്‍

തിരഞ്ഞെടുപ്പ് വരെ 'മേരാ' വയനാട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 'പോരാ' വയനാട്; പിന്നെയും പിന്നെയും എന്തിനാണ് ഈ അവഗണന

മമ്മൂട്ടി സ്ത്രീലമ്പടനായ വില്ലനാകും, പുതിയ പരീക്ഷണവുമായി താരം; ജിതിന്‍ കെ ജോസ് ചിത്രത്തെ കുറിച്ച് ജോണ്‍ ബ്രിട്ടാസ്

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി