ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

ലോക ഫുട്ബാളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഇതിഹാസമാണ് ലയണൽ മെസി. അദ്ദേഹം ഉണ്ടാക്കിയ ഫാൻ ബേസ് ചിന്തിക്കുന്നതിലും അപ്പുറമാണ്. അപ്പോൾ പിന്നെ കേരളത്തിലെ അവസ്ഥ പറയേണ്ട കാര്യമില്ലല്ലോ. ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കിയിരുന്നത് സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടുന്നത് കാണാനായിരുന്നു. എന്നാൽ ഇന്ന് ആരാധകരുടെ ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനും കായിക മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ ചർച്ചയിൽ അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാൻ തയ്യാറാണ് എന്ന് അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഏറെ സന്തോഷം ഉളവാകുന്നതായി മാറി.

ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അർജന്റീനയെ കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും സാമ്പത്തീക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവർ അത് ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ കേരള സർക്കാർ അർജന്റീനയെ കൊണ്ട് വരാൻ പദ്ധതിയിട്ടു. അർജന്റീന എത്ര മത്സരങ്ങൾ കളിക്കുമെന്നോ, ഏത് ടീമായിട്ടായിരിക്കും അവർ ഏറ്റുമുട്ടുകയെന്നോ, അതിനെ കുറിച്ചുള്ള വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല. AFA
കേരളത്തിൽ വരുന്നതിന്റെ പ്രധാന ഉദേശങ്ങളിൽ ഒന്ന് ഇന്ത്യയിൽ അർജന്റീനയുമായി സങ്കടിപ്പിച്ച് നിരവധി ഫുട്ബോൾ അക്കാദമികൾ തുടങ്ങുക എന്ന ലക്ഷ്യവും വെച്ചാണ്. അതിലൂടെ കായിക മേഖല വളരുകയും ഒരുപാട് തൊഴിൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും എന്നാണ് കായിക മന്ത്രിയുടെ വിലയിരുത്തൽ.

2011 അര്ജന്റീന വെനിസ്വേലയ്‌ക്കെതിരെ കൊൽക്കത്തയിൽ വെച്ച് കളിച്ചിരുന്നു. അന്ന് മെസിയടക്കം വമ്പൻ താരങ്ങൾ ഇന്ത്യയിൽ കളിച്ചിരുന്നു. ആ മത്സരത്തിൽ നിന്ന് അവർ ഉണ്ടാക്കിയ വരുമാനം 16 കോടി രൂപയാണ്. കാലം മാറിയപ്പോൾ ചെലവുകളിലും വരുമാനങ്ങളിലും മാറ്റങ്ങൾ വന്നു. അര്ജന്റീന കേരളത്തിലേക്ക് വന്നാൽ അവരുടെ മാച്ച് ഫീ ആയി മാത്രം വരുന്നത് 4-5 മില്യൺ ഡോളർ ആയിരിക്കും. അതായത് 32 മുതൽ 40 കോടി വരേയാകും ചിലവ്. കേരളത്തിൽ കളിച്ച് മടങ്ങാനായി എല്ലാം കൂടെ 100 കോടിയിലധികം രൂപയുടെ ചിലവുകളാണ് വരിക. എന്തിരുന്നാലും അവരുടെ വരവോടു കൂടി ചിലവിനേക്കാൾ വരുമാനം ഉണ്ടാകാൻ കേരളത്തിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

നിലവിൽ അര്ജന്റീന ടീം കേരള സന്ദർശനത്തിന് സമ്മതം അറിയിച്ചതിന് തൊട്ട് പിന്നാലെ കേരളത്തിലെ വ്യവസായ സമൂഹം മത്സരങ്ങൾ സ്പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വി അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും തുടങ്ങിയ സംഘടനകൾ ഇതിനകം തന്നെ ഈ സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം നൂറു കൂടി രൂപ ഇതിനകം തന്നെ ഗോൾഡ് മെർച്ചന്റ്സ് സ്പോൺസർ ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇതിലൂടെ കേരളത്തിന്റെ ഭാവി ഫുട്ബോൾ സുരക്ഷിതമാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അർജന്റീന കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള വേണ്ടിയുള്ള ആഘോഷങ്ങൾക്ക് ഇതിനോടകം തുടക്കമായി കഴിഞ്ഞു.

Latest Stories

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു

ബിസിസിഐ സെക്രട്ടറി തിരഞ്ഞെടുപ്പ് ജനുവരി 12 ന്, യോഗം മുംബൈയില്‍

പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല