ജയം തുടരാൻ അർജന്റീന; തടയിടാൻ ഇക്വഡോർ; അവര്‍ തോല്‍ക്കാതിരിക്കാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം

കോപ്പ അമേരിക്കയിലെ ഇനി അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് എട്ട് ടീമുകൾക്ക് പ്രവേശനം ലഭിച്ചിരിക്കുകയാണ്. നിലവിൽ മികച്ച ടീം എന്ന് വിശേഷിപ്പിക്കാവുന്നത് അർജന്റീനയെ തന്നെ ആണ്. ഈ ടൂർണമെന്റിൽ അടുപ്പിച്ച് മൂന്ന് വിജയങ്ങളും കരസ്ഥമാക്കി ആണ് താരങ്ങൾ ക്വാട്ടർ ഫൈനലിലേക്ക് എത്തി നില്കുന്നത്. ഇത്തവണത്തെ അവരുടെ ക്വാട്ടർ എതിരാളികൾ ഇക്വഡോർ ആണ്. അർജന്റീനയുടെ ബലം വെച്ച് നോക്കുകയാണെങ്കിൽ ഇക്വഡോർ ടീം ജയിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇതിനു മുൻപത്തെ മത്സരത്തിൽ ടീം മെക്സികോയുമായി സമനിലയിലാണ് അവർ കളി അവസാനിപ്പിച്ചത്.

2021 ക്വാട്ടർ ഫൈനൽലിലും ഇക്വഡോർ തന്നെ ആയിരുന്നു കോപ്പയിൽ അർജന്റീനയുടെ എതിരാളികൾ. അന്നത്തെ മത്സരത്തിൽ 3-0 ത്തിനാണ് അര്ജന്റീന ജയിച്ചത്. അവസാനമായി ഇക്വഡോർ അവരെ തോല്പിച്ചത് 2015 ഇൽ ആയിരുന്നു. 23 മത്സരങ്ങളിൽ ഒരു കളി മാത്രമാണ് അര്ജന്റീന തോൽവി ഏറ്റു വാങ്ങിയത്. അത് കൊണ്ട് തന്നെ ഈ ടൂർണമെന്റിൽ അർജന്റീനയെ തോൽപിക്കാൻ വേണ്ടി എല്ലാ ടീമുകളും കഠിനമായി പ്രയത്നിക്കേണ്ടി വരും.

നിലവിൽ അർജന്റീനയുടെ ഗോൾ സ്കോറിംഗ് വേട്ടക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം ലൗടാരോ മാർട്ടിനെസ് ആണ്. താരം 3 കളികളിൽ നിന്നും 4 ഗോളുകളാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഈ വർഷത്തെ കോപ്പയിലും ലൗടാരോ തന്നെ ആണ് ഗോൾഡൻ ബൂട്ടിനു മത്സരിക്കാൻ മുൻപിൽ.

ഇതിനു മുൻപത്തെ മത്സരത്തിൽ മെസി പരിക്ക് മൂലം കളിച്ചിരുന്നില്ല. അത്ര ഗുരുതരമല്ലാത്തതു കൊണ്ട് തന്നെ അടുത്ത മത്സരത്തിൽ താരം കളിക്കാൻ ഉള്ള സാധ്യതകൾ കൂടുതൽ ആണ്. ജൂലൈ 5 നാണ് അർജന്റീനയും എക്വഡോറും തമ്മിലുള്ള മത്സരം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ കോപ്പ അമേരിക്ക ടൂർണമെന്റ് ജേതാക്കളാവാൻ കെല്പുള്ള ഒരേ ഒരു ടീം അര്ജന്റീനയാണ്.

മികച പ്രകടനം നടത്താൻ കെല്പുള്ള ടീം തന്നെ ആണ് ഇക്വഡോർ, പക്ഷെ ഈ സീസണിൽ അവിസ്മരണീയമായ പ്രകടനങ്ങൾ ഒന്നും തന്നെ നടത്താൻ അവർക്ക് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ വിജയ ശതമാനം കൂടുതൽ ഉള്ള ടീമും അര്ജന്റീനയാണ്.