കാസെമിറോയെ അറസ്റ്റ് ചെയ്യുക, അവൻ കൊലപാതകം ചെയ്യാൻ പോയി; താരത്തിനെതിരെ ഗബ്രിയേൽ അഗ്ബോൺലഹോർ

ക്രിസ്റ്റൽ പാലസിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ ചുവപ്പ് കാർഡിന് ശേഷം കാസെമിറോയെ അറസ്റ്റ് ചെയ്യണമെന്ന് പണ്ഡിറ്റും മുൻ ഫുട്ബോൾ കളിക്കാരനുമായ ഗബ്രിയേൽ അഗ്ബോൺലഹോർ പറയുന്നു.

ഓൾഡ് ട്രാഫോർഡിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെയും മാർക്കസ് റാഷ്‌ഫോർഡിന്റെയും ഗോളിൽ മൂന്ന് പോയിന്റ് ഉറപ്പിച്ച റെഡ് ഡെവിൾസ് 2-1 ന് വിജയിച്ചു. എന്നിരുന്നാലും, ആതിഥേയരുടെ നിയന്ത്രണത്തിലാണെന്ന് തോന്നിച്ച ഗെയിം, ആന്റണിക്ക് നേരെ ഉണ്ടായ ഫൗളിനെ തുടർന്നാണ് ടൈറ്റ് ആയത്.

ഇത് ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു, തുടർന്നുള്ള ഏറ്റുമുട്ടലിനിടെ കാസെമിറോ വിൽ ഹ്യൂസിന്റെ കഴുത്തിൽ പിടിച്ചതായി റീപ്ലേകൾ കാണിച്ചു. VAR റിവ്യൂവിന് ശേഷം മിഡ്ഫീൽഡർക്ക് നേരെ ചുവപ്പ് കാർഡ് കാണപ്പെട്ടു, എന്നാൽ ബ്രസീലിയൻ എയ്‌സ് വലിയ ശിക്ഷ അർഹിക്കുന്നുണ്ടെന്ന് അഗ്ബോൺലാഹോർ വിശ്വസിക്കുന്നു. അദ്ദേഹം ടോക്ക്‌സ്‌പോർട്ടിനോട് പറഞ്ഞു:

“യുഎഫ്‌സിയിൽ തിരിച്ചെത്തിയ ബ്രോക്ക് ലെസ്‌നറാണെന്ന് കാസെമിറോ സ്വയം വിചാരിച്ച് കാണും. വിൽ ഹ്യൂസിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കി , അതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം. കുട്ടികൾ ഒകെ ഇത് കണ്ടാൽ എന്ത് വശം ആണെന്ന് ഓർത്തിട്ടുണ്ടോ.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഇത് അമേരിക്കയിലെ ഐസ് ഹോക്കി അല്ല, ഇത് ഫുട്ബോൾ ആണ്, ഞങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ കാസെമിറോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്കം പഠിപ്പിക്കണം.”.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി