25കാരനായ റയൽ മാഡ്രിഡ് താരത്തെ നോട്ടമിട്ട് ആർസെനൽ

റയൽ മാഡ്രിഡ് ഗോൾകീപ്പർ ആൻഡ്രി ലുനിനിൽ താല്പര്യം പ്രകടിപ്പിച്ചു ഇംഗ്ലീഷ് പ്രീമിയർ ക്ലബ് ആർസെനൽ. 25കാരനായ ലുനിന് കൃത്യമായ പ്ലെയിങ്ങ് ടൈം കിട്ടാത്തതിനെ തുടർന്ന് പുതിയ ക്ലബിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് ആലോചിക്കുകയാണ്.കഴിഞ്ഞ സീസണിൽ എസിഎൽ പരിക്കിന് വിധേയനായ റയൽ മാഡ്രിഡിന്റെ ബെൽജിയംകാരനായ സ്ഥിരം ഗോൾ കീപ്പർ കോർട്ടോയിസിന്റെ അഭാവത്തിൽ ലുനിൻ നിർണായക മത്സരങ്ങൾ കളിച്ചിരുന്നു.

യുവേഫ ചാംപ്യൻസ്‌ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിജയം നേടുന്നതിൽ ലുനിൻ നിർണായക പങ്കുവഹിച്ചു. എന്നാൽ പരിക്കുമാറി കോർട്ടോയിസ് തിരിച്ചു വന്നതിനെ തുടർന്ന് ഫൈനലിൽ അദ്ദേഹത്തിന് വഴിമാറി കൊടുക്കേണ്ടി വന്നു. ഫൈനലിൽ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെ രണ്ട് ഗോളിന് റയൽ മാഡ്രിഡ് പരാജയപ്പെടുത്തി.

ഉക്രൈൻ ഇന്റർനാഷണൽ ടീമിന് വേണ്ടി കളിക്കുന്ന ലുനിൻ 31 മത്സരങ്ങൾ കളിച്ചത്തിൽ 12 ക്ലീൻഷീറ്റുകൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനൊപ്പം ഒരു ലാലിഗ കിരീടവും രണ്ട് ചാംപ്യൻസ്‌ലീഗ് കിരീടവും ലുനിൻ നേടി. അടുത്ത സമ്മറിൽ കരാറവസാനിക്കുന്ന ലുനിൻ മുന്നിൽ മാഡ്രിഡ് പുതിയ കരാർ സാധ്യത മുന്നോട്ട് വെച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല .പകരം തനിക്ക് കൂടുതൽ പ്ലെയിങ്ങ് ടൈം ലഭിക്കുന്ന ടീമിലേക്ക് പോകാൻ താല്പര്യം പ്രകടിപ്പിക്കുകയാണ് ലുനിൻ.

ലുനിൻ മാഡ്രിഡിൽ കരാർ നീട്ടാൻ സാധ്യതയില്ലാത്ത അവസരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആർസെനൽ ലുനിന് വേണ്ടി രംഗത്തുണ്ട്. കഴിഞ്ഞ സീസണിൽ ആരോൺ റാംസ്‌ഡെയ്‌ലിന്റെ കൂടെ ക്ലബ്ബിലേക്ക് വന്ന ഡേവിഡ് റായയുടെ കൂടെ ലുനിനെ കൂടെ ഉൾപ്പെടുത്താനാണ് മിക്കേൽ അർട്ടെട്ടയുടെ പദ്ധതി. നിലവിൽ റാംസ്‌ഡെയ്‌ലും റായയും തങ്ങളുടെ ക്ലബ്ബിലെ പൊസിഷന് വേണ്ടി മത്സരമുള്ളപ്പോൾ ലുനിന് ഈയൊരു തീരുമാനത്തിന് മുതിരുമോ എന്ന് കണ്ടറിയണം.

Latest Stories

പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിണറായി മറുപടി പറയണം; സത്യം അറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് വിഡി സതീശന്‍

"അദ്ദേഹം മാഞ്ചസ്റ്റർ വിട്ടപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി" - ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിനെക്കുറിച്ച് ജോർജിന റോഡ്രിഗസ്

ലെബനനില്‍ പേജറിന് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സ്‌ഫോടനത്തിന്റെ തല മൊസാദോ?

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; അപ്രായോഗികമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് വിചിത്രമായ അവകാശവാദവുമായി ജോർജിന റോഡ്രിഗസ്

"അന്ന് ഒരുപാട് വികാരങ്ങൾ നിറഞ്ഞ ദിവസമായിരുന്നു" - ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റയൽ മാഡ്രിഡിലെ അവസാന ദിവസം ജോർജിന റോഡ്രിഗസ് ഓർമ്മിക്കുന്നു

ഈ വേദന മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്; ചര്‍ച്ചയായി ഇവൈ ചെയര്‍മാന് അന്ന സെബാസ്റ്റ്യന്റെ അമ്മയുടെ കത്ത്

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!

വീഴ്ത്തുമോ, പിരിച്ചുവിടുമോ?, പ്രാവര്‍ത്തികമാക്കാന്‍ എന്ത് ചെയ്യും!; 'ഒരു രാജ്യം- ഒരു തിരഞ്ഞെടുപ്പ്' എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും ഒരു കേന്ദ്രതീരുമാനം

ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേക്ക് ഒഴുകുന്ന വഴി; തുറന്നുകിടക്കുന്ന അതിര്‍ത്തി വേലികെട്ടി അടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍