യെല്ലോ കാര്‍ഡുകളുടെ പെരുമഴയായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തില്‍. മെസിക്കും അര്ജന്റീന പരിശീലകനും രണ്ട് അര്ജന്റീന ഒഫീഷ്യലുകൾക്കും എട്ട് അര്ജന്റീന താരങ്ങൾക്കും ഏഴ് നെതർലൻഡ്‌സ് താരങ്ങൾക്കുമാന് കാർഡ് കിട്ടിയത്. വന്നവർക്കും പോയവർക്കും എല്ലാം കാർഡ് കൊടുത്ത് റഫറി താരമായി. 18 മഞ്ഞ കാർഡുകളാണ് ഇന്നലെ റഫറി പുറത്തെടുത്തത് എന്നത് ശ്രദ്ധിക്കണം.
ഇന്നലെ ബ്രസീൽ തോറ്റാൽ അവരോടുള്ള സ്നേഹത്തിന്റെ പ്രതീകമായിട്ടാണ് റഫറി ഇത്രയധികം കാർഡ് കൊടുത്തത് എന്നുൾപ്പടെ ഉള്ള ട്രോളുകൾ ഉടനടി തന്നെ പിറന്നു, മുമ്പും മെസ്സിക്കെതിരെ പണ്ടും കടുത്ത തീരുമാനങ്ങള്‍ എടുത്ത് കുപ്രസിദ്ധി നേടിയയാളാണ് ലാഹോസ്. 2014 ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ബാഴ്‌സലോണക്ക് വേണ്ടി മെസ്സി നേടിയ ഗോള്‍ ലാഹോസ് അനുവദിച്ചിരുന്നില്ല. മെസ്സി ഓഫ്‌സൈഡ് ആണെന്നു പറഞ്ഞായിരുന്നു അന്ന് മത്സരം നിയന്ത്രിച്ചിരുന്ന ലാഹോസ് ഗോള്‍ നിഷേധിച്ചത്. ആ മത്സരത്തില്‍ ബാഴ്‌സക്ക് കിരീടം നഷ്ടമാവുകയും ചെയ്തു.
മത്സരശേഷം മെസിയും മാര്‍ട്ടിനെസും റഫറിക്കെതിരെ ആഞ്ഞടിച്ചു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് ഫിഫ നിയോഗിക്കരുതെന്ന് മെസി തുറന്നടിച്ചു. ഫിഫയുടെ നടപടി വരുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അര്‍ജന്റീന നായകന്‍ പറഞ്ഞു. റഫറി അന്റോണിയോ ലാഹോസ് കഴിവുകെട്ടവനെന്നും നെതര്‍ലന്‍ഡ്‌സിന് ഗോളടിക്കാന്‍ വേണ്ടി സമയം നീട്ടിനല്‍കിയെന്നും ആയിരുന്നു മാര്‍ട്ടിനെസിന്റെ പ്രതികരണം.