എനിക്ക് ക്രിക്കറ്റിൽ മാത്രമല്ലെടാ ഫുട്‍ബോളിലും ഉണ്ടെടാ പിടിയെന്ന് അശ്വിൻ, സൂപ്പർ ടീം കപ്പടിക്കുമെന്ന് താരം; അങ്ങനെ വിചാരിച്ചോ ഡ്രീം ഫൈനലിൽ മെസിയുടെ ടീമിന്റെ കൂടെ കളിക്കുന്നത് ഈ ടീം മാത്രം ആയിരിക്കുമെന്ന് ഓജ

ലോക കായിക ഭൂപടം ഫുട്‍ബോൾ ആവേശത്തിലേക്ക് ചുരുങ്ങുന്ന മണിക്കൂറിനാണ് നമ്മൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടുന്നതോടെ ആവേശ പൂരത്തിന് തിരിതെളിയും. പൂരത്തിന്റെ അവസാനം പോർവിളികളും പോരാട്ടവും അവസാനിക്കുമ്പോൾ അന്തിമ വിജയിയെ നമുക്ക് അറിയാൻ സാധിക്കും. അര്ജന്റീനക്കും ബ്രസീലിനും ജർമനിക്കും പോർച്ചുഗലിനും തുടങ്ങി കുഞ്ഞൻ ടീമുകൾക്ക് വരെ ആരാധകരുണ്ട് എന്നതാണ് പ്രത്യേകത. ഇപ്പോഴിതാ ഖത്തർ ലോകകപ്പിൽ താൻ പിന്തുണക്കുന്ന ടീമിന്റെ പേര് പറഞ്ഞിരിക്കുകയാണ്ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

2022 ഫിഫ ലോകകപ്പ് ഖത്തറിലെ തന്റെ പ്രിയപ്പെട്ട ടീമിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ സ്‌പോർട്‌സ് 18-നോട് സംസാരിച്ചു: “ഞാൻ എല്ലായ്‌പ്പോഴും സ്‌പെയിനിന്റെ ആരാധകനാണ്. ഈ വർഷം അവർ എങ്ങനെ കളിക്കുമെന്ന് എനിക്ക് ഉറപ്പില്ല. പക്ഷെ ഞാൻ അവരുടെ പ്രകടനം കാണാൻ കാത്തിരിക്കുകയാണ്. ടീമുകൾ എല്ലാം നല്ല ഫുട്‍ബോളാണ് കളിക്കുന്നതെന്നതാണ് എന്നെ ആകർഷിച്ച ഏറ്റവും പ്രധാന കാര്യം. കഴിഞ്ഞ തവണ കൈലിയൻ എംബാപ്പെയെ കാണുന്നത് ഞാൻ ആസ്വദിച്ചു, ഈ ലോകകപ്പിലും അവനെ പോലെ ഉള്ള താരങ്ങളുടെ കളി കാണാൻ ഞാൻ കാത്തിരിക്കുകയാണ്.

മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജയും തന്റെ സ്വപ്ന ലോകകപ്പ് ഫൈനലിനെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചു, “അതെ, ഞാൻ 2022 ഫിഫ ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്നു. ഞാൻ പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള മത്സരമാണ് കാണാൻ പോകുന്നത്, ഇതിന് പിന്നിലെ ഒരേയൊരു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ ഒന്നും അല്ല, പക്ഷെ അയാൾ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.”

തന്റെ സ്വപ്ന ലോകകപ്പ് ഫൈനലിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, “നോക്കൂ, എനിക്ക് ഫുട്ബോളിൽ തീരെ താൽപ്പര്യമില്ല, പക്ഷേ അങ്ങനെ തിരഞ്ഞെടുക്കേണ്ടിവന്നാൽ അത് മെസ്സി vs ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കും, അത് അർജന്റീനയും പോർച്ചുഗലും ആയിരിക്കും.”

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്