ഏഷ്യൻ ഗെയിംസ് തോൽവി, ഇങ്ങനെയാണെങ്കിൽ ഒരു സ്ഥലത്തേക്കും ഞങ്ങളെ എങ്ങോട്ടും അയക്കരുത്, രാജ്യത്ത് തന്നെ തുടർന്നോളം; അതിരൂക്ഷ വിമർശനവുമായി ഇന്ത്യൻ പരിശീലകൻ രംഗത്ത്

ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സൗദി അറേബ്യക്കെതിരായ പ്രീ ക്വാർട്ടർ തോൽവിക്ക് അതിരൂക്ഷ പ്രതികരണവുമായി ഇഗോർ സ്റ്റിമാക്ക് രംഗത്ത്. രാജ്യത്തെ പ്രതിനിധീകരിക്കാൻ ഏറ്റവും മികച്ച കളിക്കാരെ തരാനാകുന്നില്ലെങ്കിൽ ദയവു ചെയ്ത് ഞങ്ങളെ എങ്ങോട്ടും അയക്കരുതെന്ന് ഇഗോർ സ്റ്റിമാക്ക് പറഞ്ഞു. മികച്ച താരങ്ങൾ ടൂർണമെന്റിന് ഇല്ലെങ്കിൽ പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലെന്നും അതിലും ഭേദം കളിക്കാതിരിക്കുന്നത് ആയിരിക്കും ഭേദമെന്നും പരിശീലകൻ തന്റെ പ്രതികരണമായി പറഞ്ഞു.

പ്രീ ക്വാർട്ടറിൽ സൗദി അറേബ്യയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റാണ് ഇന്ത്യ പുറത്തായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ്ട ക്കുന്ന സമയം ആയതിനാൽ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെ വിട്ടുതരില്ല എന്ന നിലപാടാണ് ക്ലബ്ബുകൾ ആദ്യം സ്വീകരിച്ചത് . നിയമമനുസരിച്ച് ഓരോ രാജ്യവും മൂന്ന് സീനിയർ താരങ്ങൾക്കൊപ്പം അണ്ടർ 23 ടീമിനെ ഇറക്കേണ്ടത്. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി, പ്രതിരോധതാരം സന്ദേശ് ജിങ്കൻ, ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു എന്നിവർ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരെ വിട്ടുകൊടുക്കാൻ ടീമുകൾ സമ്മതിച്ചില്ല. പല താരങ്ങളും ടീമിനൊപ്പം പരിശീലനം ആരംഭിക്കുന്നത് മത്സരത്തിന് തൊട്ടുമുമ്പാണ്. ഇത് ടീമിന്റെ ഒരുക്കാതെ ബാധിച്ചു.

ക്ലബ്ബുകളുടെ താത്പര്യത്തിന് വഴങ്ങി ടൂർണമെന്റിന് ടീമിനെ അയക്കേണ്ട എന്ന നിലപാടായിരുന്നു ആദ്യം അസോസിയേഷൻ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് സമ്മർദ്ദത്തിന്റെ ഭാഗമായി മാറ്റി ടീമിനെ അയക്കുക ആയിരുന്നു. എന്തായാലും രാജ്യമാണോ, ലീഗാണോ വലുത് എന്ന ചോദ്യവും പരിശീലകൻ ചോദിക്കുന്നുണ്ട്. സൗദിക്ക് എതിരെ ആദ്യ പകുതിയിൽ ഭേദപ്പെട്ട പ്രകടനം ഇന്ത്യ നടത്തിയെങ്കിലും രണ്ടാം പകുതിയിൽ തകർന്നടിഞ്ഞു.

മെച്ചപ്പെട്ട ടീമുകളോട് ഇത്തരത്തിൽ ഉള്ള മത്സരങ്ങൾ കൂടുതൽ കൂടുതൽ കളിച്ചാൽ മാത്രമേ തങ്ങളുടെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാനും മുന്നേറാനും ഇന്ത്യക്ക് കഴിയു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ