ഏഷ്യൻ ഗെയിംസിന് ഇത്തവണ സ്വർണം വേണം, താരങ്ങളെ വിട്ടുതന്ന് ലീഗ് നീട്ടിവെക്കാൻ ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ; ഒരു കാരണവശാലും മാറ്റില്ലെന്ന് സംഘാടകർ

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ ഏതാനും ആഴ്ചകൾക്ക് അകം ആരംഭിക്കും. ഷെഡ്യൂൾ ഇതുവരെ പുറത്തു വന്നില്ലെങ്കിലും ഈ മാസം 21 ന് ലീഗ് തുടങ്ങുമെന്നാണ് വിവരം. തങ്ങൾക്ക് അറിയിപ്പ് കിട്ടിയതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകൾ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം.

ഇപ്പോഴിതാ ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഏഷ്യൻ ഗെയിംസ് ഈ സമയത്ത് നടക്കുന്നതിനാലാണ് ഫെഡറേഷൻ ഇക്കാര്യം ഉന്നയിച്ചത്. സെപ്റ്റംബർ 19നാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നത്.

എന്നാൽ കളിക്കാരെ വിട്ടുതരില്ലെന്നും ക്ലബ്ബുകളും ലീഗ് മാറ്റാൻ പറ്റില്ലെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകരും ഇതിനകം അറിയിച്ചിട്ടുണ്ട്. താരങ്ങളെ ടീമുകൾ വിട്ടുതരാത്ത പ്രകാശം ഇന്ത്യക്ക് അത് വലിയ തിരിച്ചടി സമ്മാനിക്കും. പ്രത്യേകിച്ച് ഈ വര്ഷം സ്വർണം നേടാൻ മികച്ച അവസരം ഉണ്ടെന്ന് ഇരിക്കെ.

ഫിഫ വിൻഡോ അല്ലാത്തതിനാൽ ക്ലബുകൾക്ക് കളിക്കാരെ രാജ്യത്തിനായി കളിക്കാൻ വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ അപേക്ഷയുടെ മാർഗത്തിലൂടെ മാത്രമേ ഫെഡറേഷന് എന്തെങ്കിലും ചെയ്യാൻ പറ്റു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ യു. എ. എയിലാണ് തങ്ങളുടെ അവസാന റൗണ്ട് ഒരുക്കങ്ങൾ നടത്തുന്നത്.

Latest Stories

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു