ഐഎസ്എല്ലില്‍ മറ്റൊരു സൂപ്പര്‍ കോച്ചിനെ കൂടി പുറത്താക്കുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും വീണ്ടും പുറത്താക്കല്‍ വാര്‍ത്ത. ടീമിന്റെ മോശം ഫോമിനെ തുടര്‍ന്ന് എടികെ കോച്ച് ടെഡ്ഡി ഷെറിംഗ്ഹാമിനെ പുറത്താക്കാന്‍ ഒരുങ്ങുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനിനെ പുറത്താക്കിയതിന് പിന്നാലെയാണ് മറ്റൊരു ഐഎസ്എല്‍ പരിശീലകന് കൂടി സ്ഥാനം നഷ്ടമാകുന്നത്.

ഐഎസ്എല്ലില്‍ ദയനീയ പ്രകടനമാണ് എടികെ നടത്തുന്നത്. 10 മത്സരങ്ങളില്‍ നിന്ന് വെറും 12 പോയന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍.

അതെസമയം ടെഡ്ഡി ഷെറിംഗ്ഹാമിന് പകരം എടികെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആഷ്‌ലി വെസ്റ്റ് വുഡ് പരിശീലകനായേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗളൂരു എഫ്‌സിയുടെ മുന്‍ പരിശീലകനായിരുന്നു വെസ്റ്റ് വുഡ് ഐലീഗില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുളള കോച്ചാണ്. ബംഗളൂരു എഫ്‌സിയെ ആദ്യ സീസണില്‍ തന്നെ കിരീടം അണിയിച്ചാണ് ആഷ്‌ലി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്ത് ശ്രദ്ധേയനായത്.

ഈ സീസണിന്റെ തുടക്കം മുതല്‍ എടികെയ്ക്ക് ഒപ്പമുണ്ടായിരുന്നു ആഷ്‌ലി ടെഡ്ഡി ഷെറിംഗ്ഹാമിന്റെ കൂടെ എടികെ കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷെറിംഗ്ഹാമും ആഷ്‌ലിയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Read more

ഐഎസ്എല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുളള മത്സരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് അതീവ നിര്‍ണ്ണായകമാണ്. അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാര്‍ക്ക് ഈ സീസണില്‍ തിരിച്ചവരാനാകു.