ഡീഗോ സിമിയോണിക്ക് പകരം ബാഴ്സയിൽ നിന്ന് പ്രമുഖനെ പരിശീലകനാക്കാൻ അത്ലറ്റിക്കോ, സിമിയോണി പറയുന്നത് ഇങ്ങനെ

ഡീഗോ സിമിയോണിക്ക് പകരം ബാഴ്‌സലോണ പരിശീലകനായ ലൂയിസ് എൻറിക്വെയ്ക്ക് മൂന്ന് വർഷത്തെ കരാർ നൽകാൻ അത്‌ലറ്റിക്കോ മാഡ്രിഡ് തയ്യാറാണെന്ന് റിപ്പോർട്ട്. ചെറിയ ടീമുകളുടെ പരിശീലകനായിട്ട് 2011 ലാണ് സിമിയോണി അത്ലറ്റികോ പരിശീലകനായി എത്തുന്നത്. ചെറിയ കാലയളവിന് ഉള്ളിൽ തന്നെ ലോകോത്തര ടീമാക്കി മാറ്റാൻ അത്ലറ്റികോയെ സിമിയോണി സഹായിച്ചു.

ഡീഗോ സിമിയോണിയുടെ കീഴിൽ ടീം ഒരു യൂറോപ്പായും രണ്ട് ലാ ലീഗ കിരീടവയും നേടിയപ്പോൾ ടീം രണ്ട് തവണ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിച്ചു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് സീസണുകളിലെ ഫലങ്ങൾ മോശമായിരുന്നു.

2023-24 സീസൺ വരെ ക്ലബ്ബിൽ മാനേജർക്ക് കരാർ ഉണ്ട്, എന്നാൽ നിലവിലെ കാമ്പെയ്‌നിന്റെ അവസാനം താൻ വിടുമെന്ന് അത്‌ലറ്റിക്കോയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. “വരാനിരിക്കുന്ന സീസണിൽ സിമിയോണി അത്‌ലെറ്റിയിൽ തുടരില്ല. താൻ പോകുമെന്ന് അദ്ദേഹം ഗിൽ മാരിനോട് പറഞ്ഞിട്ടുണ്ട്,” പത്രപ്രവർത്തകനായ പാക്കോ ഗാർസിയ എൽ ചിറിൻഗുയിറ്റോയോട് പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി ബാഴ്‌സയ്ക്കും റയൽ മാഡ്രിഡിനുമെതിരെ മത്സരിക്കാൻ ടീമിനെ പരിശീലകൻ ഒരുക്കി. അത്‌ലറ്റിക്കോയിലെ അദ്ദേഹത്തിന്റെ കാലയളവിനിടയിൽ, സെർജിയോ അഗ്യൂറോ, തിബോട്ട് കോർട്ടോയിസ്, ഡീഗോ കോസ്റ്റ, ഡീഗോ ഗോഡിൻ, സൗൾ, അന്റോയിൻ ഗ്രീസ്മാൻ, കോക്കെ തുടങ്ങിയ നിരവധി മികച്ച കളിക്കാരെ ക്ലബ്ബ് സൃഷ്ടിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്