പന്തിന്റെ പരിക്ക് ബി.സി.സി.ഐയുടെ തന്ത്രം, തഴഞ്ഞത് സഞ്ജു ഫാൻസിനെ പ്രീതിപ്പെടുത്താൻ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഇന്ത്യ ഒഴിവാക്കിയത് ആരാധകർ ആഘോഷിച്ചിരുന്നു . മോശം ഫോം തുടരുമ്പോഴും അവസരം കാത്തുനില്‍ക്കുന്ന മറ്റ് താരങ്ങളെ പരിഗണിക്കാതെ പന്തിന് ടീം മാനേജ്‌മെന്റ് അധിക പിന്തുണ നല്‍കുന്നത് ഏറെ വിമര്‍ശനം നേരിടുമ്പോഴാണ് ഈ നീക്കം.

പന്ത് പുറത്തായതിന് പിന്നിലെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ചതിന് ശേഷമാണ് തീരുമാനമെടുത്തത്. 25 കാരനായ താരം പരിക്കിന്റെ പിടിയിലാണെന്നാണ് വിവരം.

ഇപ്പോൾ പുറത്ത് വരുന്ന വാർത്തകള്ൽ അനുസരിച്ച് പരിക്കൊന്നും ഇല്ലെന്നും താരത്തെ മനഃപൂർവം ഒഴിവാക്കിയതാണെന്നന്നും ആരാധകർ പറയുന്നു. മോശം ഫോം എന്ന പേരിൽ ബിസിസിഐക്ക് തങ്ങളുടെ മാനസപുത്രനെ ഒഴിവാക്കാൻ ഇഷ്ടമില്ലതിനാലാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നും ആരാധകർ പറയുന്നു. ബിസിയെ സംബന്ധിച്ച് ഈ കാലയളവിൽ പന്തിനോളം അവർ ആരെയും പിന്തുണച്ചിട്ടില്ല. അതിനിടയിൽ അയാൾ മോശം ഫോമിൽ നിന്ന് കൂടുതൽ നാശത്തിലേക്ക് കൂപ്പ് കുത്തിയപ്പോഴും അവർ അത് തുടരുന്നു.

എന്നാൽ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മറ്റ് മാർഗം ഇല്ലാതെ പന്തിനെ പുറത്താക്കി മാനം രക്ഷിക്കാനാണ് ബിസിസിഐ ശ്രമിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ