പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) നടന്നുകൊണ്ടിരിക്കുന്ന എഡിഷൻ ഈ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയമായി മാറിയിരിക്കുന്നു. ചില ഉജ്ജ്വലമായ ഇന്നിങ്‌സുകൾ മുതൽ ചില വിവാദ നിമിഷങ്ങൾ വരെ, കഴിഞ്ഞ എഡിഷനി നിന്നെല്ലാം വ്യത്യസ്തമായി ഈ സീസൺ ടി20 ലീഗ് ആരാധകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടുന്നു.
ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സും ഇസ്ലാമാബാദ് യുണൈറ്റഡും തമ്മിൽ അടുത്തിടെ നടന്ന ഒരു മത്സരത്തിൽ ഫുട്‍ബോളിനെ ഓർമിപ്പിച്ച ടാക്കിളിന്റെ വിഡിയോ ഒകെ വളരെ വേഗത്തിലാണ് പ്രചരിച്ചത്. അത് തമാശയോടെയാണ് ആളുകൾ കണ്ടിരുന്നത് എങ്കിൽ ഇപ്പോൾ ലീഗിന് തന്നേനാണക്കേടായി ഒരു സംഭവം നടന്നിരിക്കുകയാണ്,
ദശലക്ഷക്കണക്കിന് രൂപ (പികെആർ) വിലമതിക്കുന്ന സിസിടിവി ക്യാമറകൾ മോഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട വിചിത്രമായ സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. മാത്രമല്ല, ഗദ്ദാഫി സ്റ്റേഡിയത്തിൽ വെളിച്ചത്തിനായി സ്ഥാപിച്ചിരുന്ന ജനറേറ്ററുകളുടെ ബാറ്ററികളും കാണാതായതായി റിപ്പോർട്ടുണ്ട്. ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സിസിടിവി) ക്യാമറകൾക്കുള്ള ഫൈബർ കേബിളുകളും മോഷ്ടിക്കപ്പെട്ട മറ്റു ചില സാധനങ്ങളും 10 ലക്ഷത്തിലധികം (പാകിസ്ഥാൻ രൂപ) വിലമതിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം ഗുൽബർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ അധികൃതരെ പ്രേരിപ്പിച്ചതായി എആർവൈ വാർത്ത.
സംഭവം പാകിസ്ഥാൻ സൂപ്പർ ലീഗിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇടക്കാല പഞ്ചാബ് (പാകിസ്ഥാൻ) സർക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
പിസിബിയും ഇടക്കാല പഞ്ചാബ് സർക്കാരും തമ്മിലുള്ള പ്രത്യക്ഷമായ ‘സുരക്ഷാ ചെലവ്’ തർക്കത്തിൽ ലാഹോറിലും റാവൽപിണ്ടിയിലും നടക്കാനിരിക്കുന്ന മത്സരങ്ങളുടെ കാര്യത്തിലും തീരുമാനം ആക്കിയിട്ടുണ്ട്.
വേദികളിൽ ഒരുക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെ ആകെ ചെലവ് ഏകദേശം 500 മില്യൺ PKR ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പഞ്ചാബ് സർക്കാർ 250 മില്യൺ പികെആർ നൽകാൻ തയ്യാറാണെന്നും ബാക്കി 50 ശതമാനം ചെലവുകൾ പിസിബി ഏറ്റെടുക്കണമെന്നും റിപ്പോർട്ടുണ്ട്.