ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി കൊന്ന് ബാംഗ്ലൂർ ആരാധകർ, ബാനറിൽ എഴുതിയത് പച്ചയായ അവഹേളനം, പങ്കുവെച്ച് ഗോൾകീപ്പറും

ബംഗളൂരുവിനോട് ഒരു ​ഗോളിന് തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ആരാധകരെ നിരാശരാക്കിയിരിക്കുന്നു. തോൽവിയോടെ പ്ലേ ഓഫ് യാത്രയിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി കിട്ടിയിരിക്കുകയാണ്‌. ബാംഗ്ലൂർ ആകട്ടെ തങ്ങളെ ആദ്യ റൗണ്ട് മത്സരത്തിൽ പരാജയപ്പെടുത്തിയ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി പകയും വീട്ടി കഴിഞ്ഞു. ബെംഗളൂരുവിനായി സ്പാനിഷ് മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസാണ് (89) വലകുലുക്കിയത്. 13ന് സ്വന്തം തട്ടകത്തിൽ കരുത്തരായ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

മത്സരം ആരംഭിക്കുന്നതിന് മുമ്പുതന്നെ സോഷ്യൽ മീഡിയയിൽ ഇരുടീമുകളും ഏറ്റുമുട്ടലുകൾ നടത്തിയിരുന്നു. ഒരുപക്ഷെ ബഗാൻ ടീമുകൾ തമ്മിലുള്ള പോരിനെക്കാൾ ആവേശത്തോടെയാണ് ആണ് ആരാധകർ ഈ പോരാട്ടം കാണുന്നതെന്ന് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുമ്പോൾ വ്യക്തമായിരുന്നു. മത്സരത്തിൽ ആദ്യം മുതൽ ആധിപത്യം കാണിച്ച ബാംഗ്ലൂർ അർഹിച്ച ജയം തന്നെയാണ് സ്വന്തമാക്കിയതെന്ന് പറയാം.

മത്സരശേഷം ബ്ലാസ്റ്റേഴ്സിനെയും ആരാധകരായ മഞ്ഞപ്പടയെയും കളിയാക്കുന്ന ഒരു ബാനർ ബാംഗ്ലൂർ ഉയർത്തിയിരുന്നു. അക്ഷരാർത്ഥത്തിൽ ഉള്ള അവഹേളനം തന്നെയാണ് ബാംഗ്ലൂർ ബാനറിലൂടെ ഉദേശിച്ചത്. ഇത്തരത്തിൽ ഒരു തെറി പരാമർശം നിറഞ്ഞ ബാനർ ബാംഗ്ലൂർ ആരാധകർ ഉയർത്തി അത് ആഘോഷമാക്കുകയും ചെയ്തു. ഇതേ ബാനർ അടങ്ങിയ ചിത്രം ബാംഗ്ലൂർ ഗോൾകീപ്പർ ഗുർപ്രീത് പങ്കുവെക്കുകയും ചെയ്തു.

ട്രോളുകൾ ആകാം എന്നും ഇത്തരത്തിൽ ഉള്ള മോശം പദങ്ങൾ ബാനറായി കൊണ്ടുവന്നത് തെറ്റ് ആണെന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറയുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ