ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന ബംഗലുരുവിന് ചെന്നിയന്‍ എഫ്‌സിയ്ക്ക് എതിരേ തകര്‍പ്പന്‍ ജയം. ഉദാന്താസിംഗിന്റെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബംഗലുരുവിന്റെ വിജയം. ഇമാന്‍ ബസാഫ പെനാല്‍റ്റിയില്‍ നിന്നും ആദ്യഗോള്‍ നേടിയിരുന്നു.
കളിയുടെ 13 ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയെ വീഴ്്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് ബസാഫ വലിയില്‍ എത്തിച്ചത്. ചെന്നിയന്‍ ഗോളിയെ എതിര്‍വശത്തേക്ക് വിട്ട് ബസാഫ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉദാന്താസിംഗിന്റെ ഏറ്റവും മനോഹരമായ ഗോള്‍ വന്നത്. ഗോളിന്റെ ക്രെഡിറ്റ് മുഴുവനും നായകന്‍ സുനില്‍ ഛേത്രിയ്ക്കായിരുന്നു. ഉദാന്ത ബോക്‌സിലേക്ക് നീട്ടിക്കൊടുത്ത പന്ത് ഛേത്രി നാലു പ്രതിരോധക്കാരെയും ഗോളിയേയും കീഴപ്പെടുത്തി വലിയിലേക്ക് തട്ടാന്‍ മാത്രം ഉദാന്തയ്ക്ക്് നല്‍കി.
ലീഗിന്റെ പട്ടികയില്‍ 48 ഗോളുകളുമായി നില്‍ക്കുന്ന ഛേത്രി ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറാനുള്ള അവസരം പോലും ഒഴിവാക്കിയാണ് ഉദാന്തയ്ക്ക് പന്ത കൈമാറിയത്. 42 ാം മിനിറ്റില്‍ കിട്ടിയ ഈ അവസരം ഉദാന്ത വലയിലാക്കി. രണ്ടാം പകുതിയില്‍ ചെന്നിയന്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഗോളിയെ കബളിപ്പിച്ച് ഉദാന്ത വീണ്ടും ഗോള്‍ നേടി. ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്ന അവസരമാണ് ചെന്നിയന്‍ നഷ്ടമാക്കിയത്.