ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് അവർ എസ്പാൻയോളിനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പർ താരം ഡാനി ഒൽമോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ശേഷിച്ച ഗോൾ റാഫിഞ്ഞയുടെ വകയായിരുന്നു.
മികച്ച പ്രകടനം തന്നെയാണ് എസ്പാൻയോൾ താരങ്ങൾ നടത്തിയത്. മൂന്നു തവണ ബാഴ്‌സയുടെ വലയത്തിൽ അവർ പന്ത് കയറ്റിയെങ്കിലും അതിൽ രണ്ട് തവണ ഓഫ് സൈഡ് ട്രാപ്പിൽ അകപ്പെട്ടു. ഞങ്ങൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും എന്ന ബാഴ്സ ആരാധകരുടെ ചാന്റ് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു എന്നാണ് എസ്പനോളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
മനോളോ ഗോൺസാലസ് പറയുന്നത് ഇങ്ങനെ”
”ഞാൻ ഇവിടെയുള്ളപ്പോൾ ഞങ്ങൾ രണ്ടാം ഡിവിഷനിലേക്ക് പോകുന്നു എന്ന ചാന്റാണ് ബാഴ്സ ആരാധകർ പാടിയത്. അത് എന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു. ഹാഫ് ടൈമിന്റെ സമയത്ത് ഞാൻ താരങ്ങളോട് പറഞ്ഞു, എന്റെ ഉള്ളിൽ കത്തിയെരിയുകയാണ് എന്ന്. ഇത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. മത്സരം പരാജയപ്പെട്ടു എന്നത് ശരി തന്നെ. പക്ഷേ രണ്ടാം പകുതിയിൽ ടീം പുറത്തെടുത്ത പോരാട്ട വീര്യം പരിഗണിക്കേണ്ടതുണ്ട് ” മനോളോ ഗോൺസാലസ് പറഞ്ഞു.
Read more
ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാഴ്‌സിലോണ തന്നെയാണ്. 12 മത്സരങ്ങളിൽ നിന്നായി 33 പോയിന്റുകളാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പതിനേഴാം സ്ഥാനത്താണ് എസ്പാൻയോൾ ഉള്ളത്.12 മത്സരങ്ങളിൽ നിന്ന് കേവലം 10 പോയിന്റുകൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.