ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് ഇപ്പോൾ ബാഴ്‌സിലോണ. പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. ടൂർണമെന്റിലെ കരുത്തരായ ടീമുകളായ ബയേൺ മ്യുണിക്കിനെയും, റയൽ മാഡ്രിഡിനെയും അവർ തോല്പിച്ചതോടെ ക്ലബിന്റെ ലെവൽ ഉയർന്നു. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ഒന്നിനെതിരെ 3 ഗോളുകൾക്ക് അവർ എസ്പാൻയോളിനെ പരാജയപ്പെടുത്തുകയായിരുന്നു. സൂപ്പർ താരം ഡാനി ഒൽമോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ശേഷിച്ച ഗോൾ റാഫിഞ്ഞയുടെ വകയായിരുന്നു.

മികച്ച പ്രകടനം തന്നെയാണ് എസ്പാൻയോൾ താരങ്ങൾ നടത്തിയത്. മൂന്നു തവണ ബാഴ്‌സയുടെ വലയത്തിൽ അവർ പന്ത് കയറ്റിയെങ്കിലും അതിൽ രണ്ട് തവണ ഓഫ് സൈഡ് ട്രാപ്പിൽ അകപ്പെട്ടു. ഞങ്ങൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടും എന്ന ബാഴ്സ ആരാധകരുടെ ചാന്റ് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു എന്നാണ് എസ്പനോളിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മനോളോ ഗോൺസാലസ് പറയുന്നത് ഇങ്ങനെ”

”ഞാൻ ഇവിടെയുള്ളപ്പോൾ ഞങ്ങൾ രണ്ടാം ഡിവിഷനിലേക്ക് പോകുന്നു എന്ന ചാന്റാണ് ബാഴ്സ ആരാധകർ പാടിയത്. അത് എന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചു. ഹാഫ് ടൈമിന്റെ സമയത്ത് ഞാൻ താരങ്ങളോട് പറഞ്ഞു, എന്റെ ഉള്ളിൽ കത്തിയെരിയുകയാണ് എന്ന്. ഇത് അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. മത്സരം പരാജയപ്പെട്ടു എന്നത് ശരി തന്നെ. പക്ഷേ രണ്ടാം പകുതിയിൽ ടീം പുറത്തെടുത്ത പോരാട്ട വീര്യം പരിഗണിക്കേണ്ടതുണ്ട് ” മനോളോ ഗോൺസാലസ് പറഞ്ഞു.

ലാലിഗ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ബാഴ്‌സിലോണ തന്നെയാണ്. 12 മത്സരങ്ങളിൽ നിന്നായി 33 പോയിന്റുകളാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ പതിനേഴാം സ്ഥാനത്താണ് എസ്പാൻയോൾ ഉള്ളത്.12 മത്സരങ്ങളിൽ നിന്ന് കേവലം 10 പോയിന്റുകൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

Latest Stories

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പി ദിവ്യയുടെ ജാമ്യ ഹർജിയിൽ വിധി വെള്ളിയാഴ്ച

ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുത്തവന്‍, വര്‍ഗീയത നന്നായി കളിക്കുന്നയാള്‍; ഷാഫി പറമ്പിലിനെതിരെ പത്മജ വേണുഗോപാല്‍

ഇന്ത്യൻ ടീമിന് കിട്ടിയത് അപ്രതീക്ഷിത ഷോക്ക്, ശവക്കുഴി തോണ്ടാൻ കാരണമായത് ഈ കാരണങ്ങൾ കൊണ്ട്; കുറിപ്പ് വൈറൽ

'എന്നെ മാറ്റി നിര്‍ത്താന്‍ വേണ്ടി ചെയ്ത പരീക്ഷണം'; യേശുദാസുമായി ചേര്‍ന്ന് പാടേണ്ട പാട്ടില്‍നിന്നും തന്നെ ഒഴിവാക്കിയത് വെളിപ്പെടുത്തി എം.ജി ശ്രീകുമാര്‍

മാപ്പ് പറയണം അല്ലെങ്കില്‍ അഞ്ച് കോടി; സല്‍മാന്‍ ഖാന് വധഭീഷണിയെത്തിയത് മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമില്‍

50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ