വിശ്വരൂപം പുറത്തെടുത്ത് മെസ്സി;സെല്‍റ്റ വിഗോയെ നിലംപരിശാക്കി ബാഴ്‌സ

സ്വന്തം തട്ടകമായ ക്യാമ്പ് നൗവില്‍ ബാഴ്‌സലോണയുടെ ഗോള്‍ വര്‍ഷം. കോപ ഡല്‍റെ കപ്പില്‍ സെല്‍റ്റവിഗോയെ എതിരില്ലാത്ത 5 ഗോളുകള്‍ക്കാണ് ബാഴ്‌സ തകര്‍ത്തത്. മത്സരത്തില്‍ മെസ്സി ഇരട്ട ഗോള്‍ നേടി. മെസ്സിയേ കൂടാതെ ജോര്‍ഡി ആല്‍ബ,സുവാരസ്സ്,ഇവാന്‍ റാക്റ്റിക്ക് എന്നിവര്‍ ഗോള്‍ കണ്ടെത്തി.

കളിയില്‍ ബാഴ്‌സലോണയുടെ ആധിപത്യമായിരുന്നു. കളി പൂര്‍ണമായും കാറ്റലന്‍ പടയുടെ കൈകളിലായിരുന്നു. മെസ്സിയും ആല്‍ബര്‍ഡും അടങ്ങിയ മുന്നേറ്റ നിര എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ഇരമ്പിയടുത്തുകൊണ്ടേയിരുന്നു

.

ആദ്യ പാദത്തില്‍ 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ന്യൂകാമ്പില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ 5-0 ന് ബാഴ്‌സലോണ സംഹാരതാണ്ഡവമാടിയതോടെ (6-1) അഗ്രഗേറ്റായി ബാഴ്‌സലോണയ്ക്ക്.