Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

ബാഴ്‌സലോണയില്‍ തമ്മിലടി? ഡെംബലെയെ പുറത്തിരുത്തിയതിന്റെ കാരണവുമായി മൂസ

, 2:19 pm

ലാലീഗയില്‍ റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ട മത്സരത്തില്‍ ബാഴ്‌സലോണ ടീമില്‍ ഉസ്മാന്‍ ഡെംബലയെ ഇറക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി താരത്തിന്റെ ഏജന്റ് മൂസ സിസോക്കോ. ടീമില്‍ ആഭ്യന്തര കലഹങ്ങളുണ്ടെന്നും ഡെംബലയെ പരിശീലകന്‍ പരിഗണിക്കാത്തത് ഇതെന്തു കൊണ്ടാണെന്നുമുള്ള സൂചനകള്‍ക്കിടെയാണ് താരത്തിന് പനിയായതിനാലാണ് ബെറ്റിസിനെതിരേ ഇറങ്ങാതിരുന്നതെന്ന് സിസോക്കോ വ്യക്തമാക്കി.

അതേസമയം, ടീമിലെ ചില താരങ്ങളുമായി ഡെംബലെ ഉടക്കിലാണെന്നും ടീമിന്റെ പരിശീലന സമയത്ത് വൈകിയെത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളും ചില സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കിയിരുന്നു. താരത്തിന് അസുഖമാണെന്നുള്ള കാര്യം ക്ലബ്ബിനെ കൃത്യമായി അറിയിക്കാതിരുന്നതും ഇക്കാരണം കൊണ്ട് തന്നെയാണെന്നാണ് വിലയിരുത്തലുകള്‍.

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ടതിന് ശേഷമാണ് ഫ്രഞ്ച് താരമായ ഡെംബലെ കാറ്റലന്‍സിനൊപ്പം ചേരുന്നത്. വമ്പന്‍ പ്രതീക്ഷയോടെ എത്തിയ താരത്തിന് ക്ലബ്ബില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചിരുന്നില്ലെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

എന്നാല്‍, പരിശീലനത്തിന് വൈകിയെത്തുകയും പ്രൊഫഷണലിസം കുറവായതുമാണ് ഡെംബലെയ്ക്ക് ബാഴ്‌സയില്‍ തിരിച്ചടിയാകുന്നതെന്നാണ് ക്ലബ്ബിന്റെ അനൗദ്യോഗിക നിലപാട്. ഇക്കാര്യത്തില്‍ പരിശീലകന്‍ ഏണസ്റ്റോ വല്‍വാഡെ താരത്തിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement