ടീമിൻ്റെ മിഡ് വീക്ക് ചാമ്പ്യൻസ് ലീഗ് വിജയത്തിനിടെ പരിക്കേറ്റ ലാമിൻ യമാലിനെ ബാഴ്‌സലോണ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതായി സ്ഥിരീകരണം. റയൽ സോസിഡാഡുമായുള്ള ഏറ്റുമുട്ടലിന് മുന്നോടിയായുള്ള ഗ്രൂപ്പ് പരിശീലനം യമാലിന് നഷ്ടമായി. ബാസ്‌ക് ടീമുമായുള്ള കളിയിൽ താരം തിരിച്ചു വരുമോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ഹൻസി ഫ്ലിക്ക് സമ്മതിച്ചിരുന്നു.
യമാലിനെ ഒരു പരിക്ക് കാരണം ഒഴിവാക്കിയിട്ടുണ്ടെന്ന് ബാഴ്‌സ ഇപ്പോൾ സ്ഥിരീകരിച്ചു. രണ്ട് മുതൽ മൂന്ന് ആഴ്ച വരെ താരം പുറത്ത് ഇരിക്കേണ്ടി വരുമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ക്ലബിൽ നിന്നുള്ള ഒരു പ്രസ്താവന ഇപ്രകാരമാണ്: “റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ ആദ്യ ടീം കളിക്കാരനായ ലാമിൻ യമാലിന് കടുത്ത പരിക്ക് നേരിട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചികിത്സയിലായിരുന്നെങ്കിലും അസ്വസ്ഥതകൾക്ക് ശമനമായിട്ടില്ല. അവൻ്റെ വീണ്ടെടുക്കൽ അവൻ്റെ ലഭ്യത നിർണ്ണയിക്കും.
ഡെൻമാർക്കിനും സ്വിറ്റ്‌സർലൻഡിനുമെതിരായ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്പെയിൻ ടീമിനൊപ്പം യമാൽ എത്രത്തോളം കളിക്കില്ലെന്നും ഇപ്പോൾ വ്യക്തമല്ല. എങ്കിലും ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ബാഴ്‌സലോണയുടെ മത്സരങ്ങളിലേക്ക് എത്ര വേഗത്തിൽ താരത്തിന് മടങ്ങി വരാൻ സാധിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.