Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റയല്‍ കൊടുത്ത പണി പലിശയും കൂട്ടി കൊടുക്കാന്‍ ബാഴ്‌സ; മാഡ്രിഡ് ‘കത്തും’

, 4:08 pm

എല്ലാം എല്ലാമായി കരുതിയിരുന്നയാള്‍ തന്റെ ശത്രുപാളയത്തിലെത്തിയതിന്റെ സങ്കടം ബാഴ്‌സലോണ തീര്‍ക്കാനൊരുങ്ങുന്നു. ലൂയിസ് ഫിഗോ ഏല്‍പ്പിച്ച മുറിവിന് അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കാനൊരുങ്ങുകയാണ് ബാഴ്‌സ. അതിനായി അവര്‍ റയല്‍ മധ്യനിര താരത്തെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് സൂപ്പര്‍ താരം ഇസ്‌ക്കോയെ കൂടാരത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ബാഴ്‌സ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരങ്ങള്‍.

ലൂയിസ് ഫിഗോ ബാഴ്‌സ വിട്ട് റയല്‍ മാഡ്രിഡ് ചേര്‍ന്നതിന് ശേഷം നടന്ന എല്‍ക്ലാസിക്കോയില്‍ കാറ്റലന്‍ ആരാധകര്‍ പന്നിത്തല എറിഞ്ഞാണ് ഫിഗോയെ വരവേറ്റത്. കളിക്കപ്പുറം രാഷ്ട്രീയ വൈര്യം കൂടിയുള്ളതിനാല്‍ ഇസ്‌ക്കോ ബാഴ്‌സയില്‍ ചേര്‍ന്നാല്‍ റയല്‍ മാഡ്രിഡ് ആരാധകര്‍ കലാപം വരെ സൃഷ്ടിക്കുന്ന ആശങ്കയ്ക്കിടെയാണ് താരത്തിന്റെ കൂടുമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നത്.

സിദാന് കീഴില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്ന ഇസ്‌ക്കോയ്ക്ക് പുതിയ പരിശീലകനായ സാന്റിയാഗോ സൊളാരിക്ക് കീഴില്‍ ആദ്യ പതിനൊന്നില്‍ കൂടുതല്‍ ഇടം നേടാന്‍ സാധിച്ചിട്ടില്ല. അവസരം ലഭിച്ചപ്പോഴെല്ലാം താരത്തിന് ഫോമിലെത്താനും സാധിച്ചിരുന്നില്ല. ഇതിനിടയില്‍ കഴിഞ്ഞ ദിവസം നടന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ ഇസ്‌കോ പന്തില്‍ തൊടുമ്പോഴെല്ലാം റയല്‍ മാഡ്രിഡ് ആരാധകര്‍ കൂവുകയും ചെയ്തിരുന്നു.

മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരത്തിനായി ബാഴ്‌സ നേരത്തെയും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം റയലുമായി കരാര്‍ പുതുക്കിയതോടെ ഈ അഭ്യൂഹങ്ങള്‍ താരം അവസാനിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ താരത്തിനായി വില പറഞ്ഞാല്‍ ടീമിലെത്തിക്കാമെന്നാണ് ബാഴ്‌സ മാനേജ്‌മെന്റ് കരുതുന്നതെന്നാണ് സൂചന.

വലന്‍സിയയില്‍ നിന്നും മലാഗയിലെത്തിയ ഇസ്‌കോയെ 2013ലാണ് റയല്‍ സ്വന്തമാക്കുന്നത്. റയലിനു വേണ്ടി 168 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. നിരവധി ക്ലബുകള്‍ക്ക് ഇസ്‌കോയില്‍ താല്‍പര്യമുണ്ടെങ്കിലും റയല്‍ താരത്തെ വിട്ടുനല്‍കുമോയെന്ന കാര്യം സംശയമാണ്.

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റയലില്‍ പുതിയ താരങ്ങളെത്തുന്നതാകും ഇസ്‌കോയുടെ ഭാവി റയല്‍ ഭാവി തീരുമാനിക്കുക.

Advertisement