ബാഴ്സലോണ സ്ട്രൈക്കര്‍ അന്റോണിയാ ഗ്രീസ്മാന് സ്പാനിഷ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഗ്രീസ്മാനെ പുറത്തിരുത്താന്‍ ബാഴ്‌സലോണയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പരിക്ക് ഗുരുതരമാണെന്നും ലാ ലിഗയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗിലും ഗ്രീസ്മാന് കളിക്കാനാകില്ലെന്നാണ് വിവരം.
ശനിയാഴ്ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഗ്രീസ്മാന്‍ കളിച്ചത്. പകരം ലൂയിസ് സുവാരസിനെയാണ് ബാഴ്സ കളത്തിലിറക്കിയത്. മത്സരത്തില്‍ 15ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന്റെ ഏക ഗോളിലാണ് ബാഴ്സ ജയിച്ചത്. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്സയുടെ പോയിന്റ് അന്തരം ഒന്നായി കുറഞ്ഞു. 36 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റാണ് ബാഴ്‌സയ്ക്ക് ഉള്ളത്. 35 മത്സരത്തില്‍ നിന്ന് 80 പോയിന്റ് റയലിനുണ്ട്.
Read more
ഒസാസുനയ്ക്കും ആല്‍വ്സിനും എതിരേയാണ് ബാഴ്സയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഗ്രീസ്മാന്റെ അഭാവം ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്. 35 മത്സരത്തില്‍ നിന്ന് ഒമ്പത് ഗോള്‍ താരം നേടിയിരുന്നു.