ബാഴ്സയ്ക്കു തിരിച്ചടി; ഗ്രീസ്മാന്റെ പരിക്ക് ഗുരുതരം

ബാഴ്സലോണ സ്ട്രൈക്കര്‍ അന്റോണിയാ ഗ്രീസ്മാന് സ്പാനിഷ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവും. കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് ഗ്രീസ്മാനെ പുറത്തിരുത്താന്‍ ബാഴ്‌സലോണയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. പരിക്ക് ഗുരുതരമാണെന്നും ലാ ലിഗയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ചാമ്പ്യന്‍സ് ലീഗിലും ഗ്രീസ്മാന് കളിക്കാനാകില്ലെന്നാണ് വിവരം.

ശനിയാഴ്ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഗ്രീസ്മാന്‍ കളിച്ചത്. പകരം ലൂയിസ് സുവാരസിനെയാണ് ബാഴ്സ കളത്തിലിറക്കിയത്. മത്സരത്തില്‍ 15ാം മിനിറ്റില്‍ ആര്‍തുര്‍ വിദാലിന്റെ ഏക ഗോളിലാണ് ബാഴ്സ ജയിച്ചത്. മെസ്സിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.

Barcelona

ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള ബാഴ്സയുടെ പോയിന്റ് അന്തരം ഒന്നായി കുറഞ്ഞു. 36 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റാണ് ബാഴ്‌സയ്ക്ക് ഉള്ളത്. 35 മത്സരത്തില്‍ നിന്ന് 80 പോയിന്റ് റയലിനുണ്ട്.

ഒസാസുനയ്ക്കും ആല്‍വ്സിനും എതിരേയാണ് ബാഴ്സയുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഗ്രീസ്മാന്റെ അഭാവം ബാഴ്‌സലോണയ്ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്. 35 മത്സരത്തില്‍ നിന്ന് ഒമ്പത് ഗോള്‍ താരം നേടിയിരുന്നു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ