'അയാള്‍ എല്ലാം അനായാസമാക്കുന്നു' ?, മെസിയെയും ക്രിസ്റ്റ്യാനോയേയും വേര്‍തിരിച്ച് ബയേണ്‍ സൂപ്പര്‍ താരം

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്ക് നല്‍കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 12 തവണയാണ് പങ്കിട്ടിട്ടുള്ളത്. മെസി ഏഴ് ബാലണ്‍ ഡി ഓറുകള്‍ നേടിയപ്പോള്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത് അഞ്ച് എണ്ണം. അതുകൊണ്ടുതന്നെ ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടിലേറെയായി. ഇതിന് മറുപടിയുമായി എത്തുകയാണ് ജര്‍മ്മന്‍ ബുണ്ടസ് ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചിന്റെ ഇതിഹാസ താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി. സ്പോര്‍ട്ട് ബില്‍ഡിനോടായിരുന്നു ലെവന്‍ഡോവ്സ്‌കിയുടെ പ്രതികരണം.

ക്രിസ്റ്റ്യാനോ കഠിനാദ്ധ്വാനിയാണ്. മെസിയാണെങ്കില്‍ കാര്യം അനായാസം കൈകാര്യം ചെയ്യുന്നയാളും. ക്രിസ്റ്റ്യാനോയുടെ വിജയം അദ്ദേഹത്തിന്റെ കഠിനപ്രയത്‌നത്തിന്റെ ഫലമാണ്. ആ കഠിനാദ്ധ്വാനം 36-ാം വയസിലും അദ്ദേഹത്തെ പകരംവെയ്ക്കാനില്ലാത്ത താരമാക്കി മാറ്റുന്നു. എന്നാല്‍ മെസി അസാധാരണ ഫുട്ബോളറാണ്. അദ്ദേഹം എല്ലാക്കാലത്തും മഹാനായി നില കൊള്ളുന്നെന്നും ലെവന്‍ഡോവ്‌സ്‌കി പറഞ്ഞു.

ഡ്രിബ്ലിംഗിലും പാസ്സിംഗിലും ഫിനിഷിംഗിലും  അതുല്യനാണ് മെസി. അപാരമായ കായികക്ഷമത കാത്തുസൂക്ഷിക്കുന്ന, ഏതു രീതിയിലുള്ള ഗോളുകളും നേടാന്‍ കഴിയുന്ന മികച്ച സ്‌കോറിംഗ് പാടവമുള്ള കളിക്കാരനാണ് ക്രിസ്റ്റ്യാനോ. ഇത്തവണ ബാലന്‍ ഡി ഓറില്‍ പോളണ്ട് ദേശീയതാരമായ ലെവന്‍ഡോവ്സ്‌ക്കിയെ മറികടന്നായിരുന്നു മെസി പുരസ്‌കാരം സ്വന്തമാക്കിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം