Connect with us

FOOTBALL

ഗോവയെ തകര്‍ത്തുകൊണ്ട് ചെന്നൈ; ഫൈനലില്‍ ബംഗളൂരിനെ ഏറ്റുമുട്ടും

, 10:43 pm

രണ്ടാംപാദ സെമിയില്‍ ഗോവയെ തകര്‍ത്തുകൊണ്ട് ചെന്നൈ ഫൈനലിലേക്ക്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ ഗോവയുടെ ഫൈനല്‍ മോഹങ്ങള്‍ തകര്‍ത്തുകളഞ്ഞത്. അഗ്രിഗേറ്റില്‍ 4-1 എന്ന് സ്‌കോറിനാണ് ഫൈനലിലേക്ക ചെന്നൈ ടിക്കറ്റ് എടുത്തത്.

ആദ്യ പകുതിയില്‍തന്നെ ചെന്നൈ 2 ഗോളുകള്‍ സ്വന്തമാക്കിയിരുന്നു. രണ്ടു ഗോളുകളും പിറന്നത് ഹെഡറിലൂടെയാണ്. പക്ഷെ 26ആം മിനുട്ടില്‍ . ജെജെയാണ് ചെന്നൈയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. തൊട്ട് പിന്നാലെ മൂന്ന് മിനുട്ടുകള്‍ക്കകം രണ്ടാമതും ഗോവന്‍ പോസ്റ്റിലേക്ക് ചെന്നൈ ഗോള്‍ ഉതിര്‍ത്തു. ധന്‍പാല്‍ ഗണേഷിന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍്. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ചെന്നൈയ്ക്കുവേണ്ടി മൂന്നാമത്തെ ഗോള്‍ ജെജ കണ്ടെത്തി. മാര്‍ച്ച് 17ന് ബെംഗളൂരുവില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ബെംഗളൂരു എഫ് സിയോട് ഫൈനലില്‍ ചെന്നൈ ഏറ്റുമുട്ടും.