ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടൽ, പോഗ്ബ സഹോദരന്മാരുടെ ഏറ്റുമുട്ടൽ; ആ വീഡിയോ മത്യാസ് പുറത്തുവിടാൻ ഒരുങ്ങുന്നു

തന്റെ സഹോദരൻ മത്യാസ് പോഗ്ബക്ക് എതിരെ ശക്തമായ വെളിപ്പെടുത്തലുമായി പോൾ പോഗ്ബ രംഗത്ത് . തന്റെ ഇളയ സഹോദരനെക്കുറിച്ചുള്ള “ ഞെട്ടിപ്പിക്കുന്ന  വെളിപ്പെടുത്തലുകൾ” പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്താൻ മത്യാസ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചതിന് ശേഷം യുവന്റസ് മിഡ്‌ഫീൽഡർ ഞായറാഴ്ച തന്റെ അഭിഭാഷകൻ വഴി ഒരു പ്രസ്താവന പുറത്തിറക്കി. എഎഫ്‌പി പ്രകാരം, ഫ്രഞ്ച് പോലീസ് ആരോപണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു, 13 മില്യൺ യൂറോ (11 മില്യൺ പൗണ്ട്) ബ്ലാക്ക് മെയിൽ ശ്രമം ഉൾപ്പെട്ടതായി ഫ്രാൻസ് ടിവി അവകാശപ്പെടുന്നു.

പോൾ പോഗ്ബക്ക് എതിരെ ശക്തമായ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അവന്റെ മുഖം മൂടി വലിച്ച് കീറുമെന്നും സഹോദരൻ മത്യാസ് പറഞ്ഞിരുന്നു. അവന് അആരാധകർ കൊടുക്കുന്ന സ്നേഹവും വാത്സല്യയും അവൻ ശരിക്കും അർഹിക്കുന്നുണ്ടോ എന്നും മത്യാസ് ചോദിക്കുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഹാർദിക് രംഗത്ത് എത്തിയിരിക്കുന്നത്.

മത്യാസിന്റെ വീഡിയോയ്ക്ക് മറുപടിയായി, പോൾ പോഗ്ബ, അമ്മ യോ മൊറിബ, അഭിഭാഷകൻ റാഫേല പിമെന്റ എന്നിവർക്ക് വേണ്ടി ഒരു പ്രസ്താവന പുറപ്പെടുവിച്ചു. “മതിയാസ് പോഗ്ബയുടെ സോഷ്യൽ മീഡിയയിലെ സമീപകാല പ്രസ്താവനകൾ നിർഭാഗ്യവശാൽ ആശ്ചര്യകരമല്ല,” പ്രസ്താവനയിൽ പറയുന്നു. “പോൾ പോഗ്ബയ്‌ക്കെതിരായ ഭീഷണികൾക്കും കൂട്ടം സംഘടിത കൊള്ളയടിക്കൽ ശ്രമങ്ങൾക്കും പുറമേയാണ് അവ. ഇറ്റലിയിലെയും ഫ്രാൻസിലെയും ബന്ധപ്പെട്ട അധികാരികളെ ഒരു മാസം മുമ്പ് ബന്ധപ്പെട്ടിരുന്നു, ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അഭിപ്രായങ്ങളൊന്നും ഉണ്ടാകില്ല.

എന്തായാലും സഹോദരന്മാർ തമ്മിലുള്ള വിഷയം ക്ലബ്ബുകളും ഏറ്റെടുക്കുകയാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം