മെസി ഉൾപ്പെടെ വമ്പൻ താരങ്ങൾ കേരളത്തിലേക്ക്; സ്ഥിരീകരിച്ച് കായിക മന്ത്രി; ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം

ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഫുട്ബോളിലെ മിശിഹാ എന്ന് അറിയപ്പെടുന്ന സാക്ഷാൽ ലയണൽ മെസി കേരളത്തിൽ പന്ത് തട്ടും. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ കൂടി കാഴ്ച്ചയിൽ അടുത്ത വർഷം മെസിയടക്കം വമ്പൻ താരങ്ങൾ കേരളത്തിലേക്ക് വരും എന്ന് കായിക മന്ത്രി വി അബ്‍ദുറഹിമാൻ സ്ഥിരീകരിച്ചു.

സ്പെയിനിൽ നടന്ന ചർച്ച പൂർണ വിജയം എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ജനകീയ രീതിയിലായിരിക്കും മത്സരം നടത്തുകയെന്നും, എതിർ കളിക്കുന്ന ടീം ഏതെങ്കിലും ഒരു വിദേശ ടീം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കൊച്ചി ജവാഹർലാൽ നെഹുറു സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരിക്കും കൂടുതൽ സാധ്യത.

100 കോടിയിലധികം ചെലവ് വരുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അത് സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തനാണ് സർക്കാരിന്റെ തീരുമാനം.

എങ്ങനെയായിരിക്കും മത്സരങ്ങൾ നടത്താൻ നിശ്ചയിക്കുക എന്നതിനെ കുറിച്ചും അവരുമായി മന്ത്രി ചർച്ച നടത്തി. തുടർന്ന് AFA സംസ്ഥാന സർക്കാരുമായി വിവിധ ഫുട്ബോൾ അക്കാഡമികൾ തുടങ്ങാനും അവർ പദ്ധതിയിട്ടിട്ടുണ്ട്. തുടർന്ന് കായിക മേഖല വളരുകയും, ഒരുപാട് ജോലി സാദ്ധ്യതകൾ വർധിക്കുകയും ചെയ്യും എന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു